വിദ്യാർഥിക്കു വെട്ടേറ്റു; മുത്തച്ഛൻ ഒളിവിൽ
Sunday, March 19, 2017 11:35 PM IST
ചെ​​റു​​തോ​​ണി: പ​​തി​​മൂ​​ന്നു​​കാ​​ര​നു വാ​ക്ക​ത്തി​കൊ​ണ്ടു വെ​ട്ടേ​റ്റു, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ത്ത​ച്ഛ​നെ പോ​ലീ​സ് തെ​ര​യു​ന്നു. നാ​​ര​​ക​​ക്കാ​​നം അ​​യ്യ​​ൻ​​കാ​​ലാ​​യി​​ൽ അ​​തു​​ൽ കൃ​​ഷ്ണ​​നാ​ണ് വെ​ട്ടേ​റ്റ​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​​ച്ഛ​​ൻ വി​​ജ​​യ​​നാ(64) ണ് ​സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് സം​​ഭ​​വം. വെ​​ട്ടേ​​റ്റു ചെ​​വി മു​​റി​​ഞ്ഞ ബാ​​ല​​നെ ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പി​​താ​​വ് ഉ​​പേ​​ക്ഷി​​ച്ചു​​പോ​​യ കു​​ട്ടി മാ​​താ​​വി​​ന്‍റെ അ​​ച്ഛ​​നോ​​ടൊ​​പ്പ​​മാ​​ണു നാ​​ര​​ക​​ക്കാ​​ന​​ത്തു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. കു​​ട്ടി​​യു​​ടെ മാ​​താ​​വ് പെ​​രു​​ന്പാ​​വൂ​​രി​​ലെ സ്വ​​കാ​​ര്യ ക​​ന്പ​​നി​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ക​​യാ​​ണ്. വി​​ജ​​യ​​ൻ കു​​ട്ടി​​യെ ക​​ഠി​​ന​​മാ​​യി ജോ​​ലി​​ചെ​​യ്യി​​പ്പി​​ക്കു​​ക​​യും ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തു പ​​തി​​വാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യു​​ന്നു. സം​​ഭ​​വ​​ദി​​വ​​സം മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ വി​​ജ​​യ​​ൻ കു​​ളി​​ക്കാ​​ൻ വെ​​ള്ളം ചൂ​​ടാ​​ക്കി​​കൊ​​ടു​​ക്കാ​​ത്ത​​തി​​നാ​​ണു കു​​ട്ടി​​യെ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​ശേ​​ഷം വാ​​ക്ക​​ത്തി​​ക്കു വെ​​ട്ടി​​യ​​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ത​​ല​​യ്ക്കു നേ​രേ​യാ​ണ് വീ​ശി​യ​തെ​ങ്കി​ലും കു​​ട്ടി ത​​ല തി​​രി​​ച്ച​​തി​​നാ​​ൽ ചെ​​വി​​ക്കാ​​ണു കൊ​ണ്ട​ത്. ഇ​​ടു​​ക്കി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.