അതിരപ്പിള്ളി പദ്ധതി : പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി
അതിരപ്പിള്ളി പദ്ധതി : പ്ര​തി​പ​ക്ഷ നേ​താ​വ്  മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി
Tuesday, February 28, 2017 3:55 PM IST
തി​രു​വ​ന​ന്ത​പു​രം: അതി​ര​പ്പി​ള്ളി പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി. സം​സ്ഥാ​ന​ത്തു പു​തു​താ​യി തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 15 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ​പ്പ​റ്റി വൈ​ദ്യു​തി മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ഉ​ത്ത​ര​ത്തി​ൽ അതി​ര​പ്പി​ള്ളി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ക​ത്തു ന​ൽ​കി​യ​ത്.

അതി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്നു നേ​ര​ത്തെ യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മു​ണ്ടാ​കു​മെ​ന്ന വ​സ്തു​ത ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​ദ്ധ​തി​യെ യു​ഡി​എ​ഫ് എ​തി​ർ​ത്ത​ത്. ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടും ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടും പ​ദ്ധ​തി​ക്ക് എ​തി​രാ​ണ്.


അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സ്ഥാ​പി​ത​ശേ​ഷി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത് 163 മെ​ഗാ​വാ​ട്ടാ​ണ്. നേ​ര​ത്തെ 300 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ത് 1500 കോ​ടി രൂ​പ​യോ​ളം വ​രും. അ​തി​നാ​ൽ പ​ദ്ധ​തി ലാ​ഭ​ക​ര​മ​ല്ല. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ ഏ​താ​ണ്ട് 140 ഹെ​ക്ട​ർ വ​ന​ഭൂ​മി വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. അ​പൂ​ർ​വ്വ ഇ​നം പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​യും, മ​ൽ​സ്യ​ങ്ങ​ളു​ടെ​യും സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും ക​ല​വ​റ​യാ​യ മേ​ഖ​ല​യു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ പ​ദ്ധ​തി സാ​ര​മാ​യി ബാ​ധി​ക്കും.

812 ല​ക്ഷ​ത്തോ​ളം ടൂ​റി​സ്റ്റു​ക​ളെ​ത്തു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ വെ​ള്ള​ച്ചാ​ട്ടം ഇ​ല്ലാ​താ​കും. അ​ത് ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന് ദോ​ഷ​ക​ര​മാ​കും. അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ പാ​ർ​ക്കു​ന്ന കാ​ട​ർ വി​ഭാ​ഗ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.