കൃ​ഷ്ണ​ദാ​സിന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി
Tuesday, February 28, 2017 3:34 PM IST
കൊ​​​ച്ചി : ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​പി. കൃ​​​ഷ്ണ​​​ദാ​​​സ് ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി നാ​​ളെ വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.

കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ. സി.​​​പി. ഉ​​​ദ​​​യ​​​ഭാ​​​നു​​​വാ​​​ണ് ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യ​​​ത്. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ന​​​ട​​​ത്താ​​​നാ​​​ണ് സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ കേ​​​സി​​​ൽ അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.

കേ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ഉ​​​ദ​​​യ​​​ഭാ​​​നു​​​വി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യോ​​​ടെ ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം വാ​​​ദം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു. കേ​​​സി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നും അ​​ദ്ദേ​​​ഹം വാ​​​ദി​​​ച്ചു.


മാ​​​ത്ര​​​മ​​​ല്ല, ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ മ​​​ര​​​ണം മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ പീ​​​ഡ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണെ​​​ന്നും കൃ​​​ഷ്ണ​​​ദാ​​​സി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം ന​​​ൽ​​​കി​​​യാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു. വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഹ​​​ർ​​​ജി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി. കൃ​​​ഷ്ണ​​​ദാ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ട​​​ക്കാ​​​ല മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം വ്യാ​​​ഴാ​​​ഴ്ച വ​​​രെ തു​​​ട​​​രാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. വ്യാ​​ഴാ​​ഴ്ച ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വി​​​ധി പ​​​റ​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.