കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ ഉത്തരവ് വേണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോണ്‍ഗ്രസ്
Tuesday, February 28, 2017 3:34 PM IST
പ​ത്ത​നം​തി​ട്ട: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർട്ടിൽ​ അ​ന്തി​മ ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ക്ഷോഭപ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ലാ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദി​റി​ൽ മാ​ർ​ച്ച് ന​ട​ത്തും. കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ ആ​റി​ന് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തും.
കൊ​ല്ല​മു​ള, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, നാ​റാ​ണം​മൂ​ഴി, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം വി​ല്ലേ​ജു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ലും മാ​റ്റം വ​ര​ണം.


ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. നാ​ലി​നു മു​ന്പാ​യി അ​ന്തി​മ ഉ​ത്ത​ര​വ് ഇ​റ​ക്കാ​മെ​ന്ന​താ​യി​രു​ന്നു കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ൽ​കി​യി​രു​ന്ന ഉ​റ​പ്പ്. എ​ന്നാ​ൽ, ത​മി​ഴ്നാ​ട് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ അ​ന്തി​മ ഉ​ത്ത​ര​വ് ഇ​റ​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം.
സം​സ്ഥാ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം അ​നു​സ​രി​ച്ച് അ​ന്തി​മ ഉ​ത്ത​ര​വ് ഇ​റ​ക്കാ​ൻ ഹ​രി​ത ട്രി​ബ്യൂ​ണ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രിനു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​വേ​ണ്ടി സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.