ഫെ​മി​ലി​യ 2017 ആഘോഷി​ച്ചു
Sunday, February 26, 2017 12:45 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് എ​​ജ്യൂ​​ക്കേ​​​ഷ​​​ണ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ കോ​​​ർ​​​പ​​​റേ​​​റ്റ് ദി​​​നാ​​​ഘോ​​​ഷം - ഫെ​​​മി​​​ലി​​​യ 2017 ക​​​ലൂ​​​ർ റി​​​ന്യു​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കോ​​​ർ​​​പ​​​റേ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക്കു കീ​​​ഴി​​​ൽ വ​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും അ​​​ന​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ച​​​ട​​​ങ്ങി​​​ൽ വി​​​വി​​​ധ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.
എ​​​ൽ​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ള്ളി​​​പ്പു​​​റം സെ​​​ന്‍റ് മേ​​രീ​​സ് എ​​​ൽ​​​പി​​​എ​​​സും യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ വെ​​​സ്റ്റ് ചേ​​​രാ​​​നെ​​​ല്ലൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് യു​​​പി​​​എ​​​സും ഹൈ​​​സ്കൂ​​​ൾ - ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​ട​​​യാ​​​ർ ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് സ്കൂ​​​ളും അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യി. മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള എ​​​ൽ​​​പി - യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​വാ​​​ർ​​​ഡി​​​ന് പ​​​ള്ളി​​​പ്പു​​​റം സെ​​​ന്‍റ് മേ​​രീ​​​സ് എ​​​ൽ​​​പി​ സ്കൂ​​​ളി​​​ലെ എ.​​​വി കു​​​ഞ്ഞു​​മോ​​ളും ഹൈ​​​സ്കൂ​​​ൾ - ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ലു​​​വ സെ​​​ന്‍റ് മേ​​​രീ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ ജോ​​​സ് പോ​​​ളും അ​​ർ​​ഹ​​രാ​​യി. അ​​​ന​​​ധ്യാ​​​പ​​​ക വി​​​ഭാ​​​ഗം അ​​വാ​​ർ​​ഡ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ ഹൈ​​​സ്കൂ​​​ളി​​​ലെ ജോ​​​ർ​​​ജ് പോ​​ളി​​നാ​​ണ്. അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ റ​​​വ.​​​ഡോ. ഏ​​​ബ്ര​​​ഹാം ഓ​​​ലി​​​യ​​​പ്പു​​​റ​​​ത്ത്, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ.​ ​​വ​​​ർ​​​ഗീ​​​സ് ആ​​​ലു​​​ക്ക​​​ൽ, ഫാ.​ ​​പോ​​​ൾ ചു​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.