‘ദീപിക ഗുരുഹൃദയങ്ങളിലേക്ക്' പദ്ധതി തുടങ്ങി
‘ദീപിക ഗുരുഹൃദയങ്ങളിലേക്ക്  പദ്ധതി തുടങ്ങി
Sunday, February 26, 2017 12:26 PM IST
ക​​​​ട്ട​​​​പ്പ​​​​ന: കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത കോ​​​​ര്‍പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ്‌​​​​കൂ​​​​ള്‍സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ‘ദീ​​​​പി​​​​ക ഗു​​​​രു​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്’ പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി. സ​​​​മൂ​​​​ഹ​​​​ത്തി​​​​നും രാജ്യത്തിനും യ​​​​ശ​​​​സും ക​​​​രു​​​​ത്തു​​​​മാ​​​​യി നി​​​​ല കൊ​​​​ള്ളു​​​​ന്ന ദീ​​​​പി​​​​ക ദി​​​​ന​​​​പ​​​​ത്ര​​​​ത്തെ കു​​​​ടും​​​​ബാം​​​​ഗ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടു ചേ​​​​ര്‍ത്തു​​​​നി​​​​ര്‍ത്താ​​​​ന്‍ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കോർപറേറ്റിനു കീഴിലുള്ള മുഴുവൻ അധ്യാപകരും അന ധ്യാപകരും ദീപികയുടെ വരി ക്കാരാകുന്ന പദ്ധതിയാണിത്.ക​​​​ട്ട​​​​പ്പ​​​​ന സെ​​​​ന്‍റ് ജോ​​​​ര്‍ജ് പാ​​​​രീ​​​​ഷ് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത കോ​​​​ര്‍പ​​​​റേ​​​​റ്റ് സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക-​​​​അ​​​​ന​​​​ധ്യാ​​​​പ​​​​ക സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ‘ദീ​​​​പി​​​​ക ഗു​​​​രു​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്’ എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​നി​​​​ര്‍വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ഷ​​​​പ്.


ച​​​​ട​​​​ങ്ങി​​​​ല്‍ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ ഫാ. ​​​​ജ​​​​സ്റ്റി​​​​ന്‍ പ​​​​ഴേ​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു. ദീ​​​​പി​​​​ക കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ ഫാ. ​​​​മാ​​​​ത്യു പു​​​​ത്ത​​​​ന്‍പ​​​​റ​​​​മ്പി​​​​ല്‍ പ​​​​ദ്ധ​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി. ക​​​​ട്ട​​​​പ്പ​​​​ന സെ​​​​ന്‍റ് ജോ​​​​ര്‍ജ് ഹൈ​​​​സ്‌​​​​കൂ​​​​ള്‍ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ര്‍ ഡൊ​​​​മ​​​​നി​​​​ക് ജേ​​​​ക്ക​​​​ബി​​​​ല്‍നി​​​​ന്നു വാ​​​​ര്‍ഷി​​​​ക വ​​​​രി​​​​സം​​​​ഖ്യ സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണു മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.