സാമ്പത്തിക ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്നു ഗൃഹനാഥനെ വെട്ടിക്കൊന്നു
സാമ്പത്തിക ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്നു  ഗൃഹനാഥനെ വെട്ടിക്കൊന്നു
Friday, February 24, 2017 3:05 PM IST
മ​​​ല​​​പ്പു​​​റം: സാ​​​മ്പ​​​ത്തി​​​ക ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്നു ഗൃഹനാഥനെ​വെ​​​ട്ടി​​​ക്കൊ​​​ന്നു. കൂ​​​റ്റ​​​മ്പാ​​​റ ചേ​​​നേ​​​മ്പാ​​​ടം സ്വ​​​ദേ​​​ശി മു​​​ണ്ട​​​മ്പ്ര മു​​​ഹ​​​മ്മ​​​ദാ​​​ലി (56) യാ​​​ണു വീ​​​ടി​​​ന​​​ക​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സു​​​ഹൃ​​​ത്ത് കൂ​​​ടി​​​യാ​​​യ പ്ര​​​തി ച​​​ന്ത​​​ക്കു​​​ന്ന് മൈ​​​ലാ​​​ടി സ്വ​​​ദേ​​​ശി പ​​​ഴം​​​കു​​​ള​​​ത്ത് സ​​​ലീ​​​മി (48)നെ ​​​പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യ ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ചൊ​​​ല്ലി നി​​​ര​​​വ​​​ധി ത​​​വ​​​ണ മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യു​​​ടെ വീ​​​ട്ടി​​​ൽ ത​​​ർ​​​ക്ക​​​വും ന​​​ട​​​ന്നി​​​രു​​​ന്നു.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യോ​​​ടെ ത​​​നി​​​ക്ക് ത​​​രു​​​വാ​​​നു​​​ള്ള നാ​​​ലു ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ സ​​​ലീം ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ ക​​​യ്യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന വെ​​​ട്ടു​​​ക​​​ത്തി​​​യു​​​പ​​​യോ​​​ഗി​​​ച്ചു മു​​​ഹ​​​മ്മ​​​ദ​​​ലി​​​യെ വെ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​കൈ​​​ക​​​ൾ​​​ക്കും പു​​​റ​ത്തും വെ​​​ട്ടേ​​​റ്റ മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യെ, പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം എ​​​സ്ഐ അ​​​മൃ​​​ത് രം​​​ഗ​​​ൻ എ​​​ത്തി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യു​​​ടെ ഭാ​​​ര്യ റം​​​ല​​​ത്തി​​​നും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.


സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് മു​​​ഹ​​​മ്മ​​​ദ​​​ലി​​​യും ഭാ​​​ര്യ​​​യും മ​​​ക​​​ളും മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.കൃ​​​ത്യ​​​ത്തി​​​നു ശേ​​​ഷം സ​​​ലീ​​​മി​​​നെ എ​​​സ്ഐ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.മുഹമ്മദാലിയുടെ മ​​​ക്ക​​​ൾ: ഷാ​​​ജി, ഷാ​​​ഫി (ഇ​​​രു​​​വ​​​രും റി​​​യാ​​​ദ്) ഷീ​​​ജ, ഷീ​​​ബ. മ​​​രു​​​മ​​​ക്ക​​​ൾ: ഹ​​​ഫീ​​​ല, നാ​​​ജി​​​യ, സി​​​റാ​​​ജ്,
മ​​​നോ​​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.