ഡിസിഎൽ
ഡിസിഎൽ
Wednesday, February 22, 2017 3:19 PM IST
കൊച്ചേട്ടന്‍റെ കത്ത് / ശി​ശി​ര​ത്തി​ലും ത​ളി​ർ​ക്കു​ന്ന ത​രു​ശാ​ഖി​ക​ൾ

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,
വ​സ​ന്ത​ത്തി​ൽ പൂ​വി​ടു​ക​യും ശി​ശി​ര​ത്തി​ൽ ഇ​ല​കൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ ത​ട​വി​ലാ​ണ് പ്ര​പ​ഞ്ചം. താ​രും ത​ളി​രും പൂ​വും പൂ​വാ​ടി​യും ഈ ​കാ​ല​ത്തി​ന്‍റെ അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ളെ അ​നു​സ​രി​ക്കാ​റു​ണ്ട്. വെ​യി​ലും നി​ഴ​ലും കൈ​കോ​ർ​ക്കു​ന്ന വ​സ​ന്ത​കാ​ല​വും പൂ ​കൊ​ഴി​ഞ്ഞ്, ഇ​ല​കൊ​ഴി​ഞ്ഞ്, മ​ര​ങ്ങ​ൾ അ​സ്ഥി​മാ​ത്ര​ശേ​ഷ​മാ​യി നി​ൽ​ക്കു​ന്ന ശി​ശി​ര​കാ​ല​വും ന​മ്മു​ടെ വ്യ​ത്യ​സ്ത​മാ​യ ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. ഈ ​കാ​ല​ഭേ​ദ​ങ്ങ​ളെ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ പ്രാ​യ​ഭേ​ദ​ങ്ങ​ളോ​ട് ഉ​പ​മി​ക്കാ​റു​ണ്ട്. ബാ​ല്യ​ത്തി​ൽ മു​ള​ച്ചു​ത​ളി​ർ​ത്ത് യൗ​വ​ന​ത്തി​ൽ പൂ​ത്തു​വി​ട​ർ​ന്ന് വാ​ർ​ധ​ക്യ​ത്തി​ൽ ഇ​ല​കൊ​ഴി​ഞ്ഞ് നി​ന്നു വി​റ​ക്കു​ന്നു​ണ്ട് മ​നു​ഷ്യ​ജ​ന്മം.

മ​നു​ഷ്യ​ക​ർ​മ്മ​ങ്ങ​ൾ​ക്കും ഇ​ത്ത​ര​മൊ​രു വ​ള​ർ​ച്ച​യു​ണ്ട്. ഓ​രോ ജോ​ലി​യു​ടെ​യും സേ​വ​ന​മേ​ഖ​ല​യു​ടെ​യും ച​രി​ത്ര​ത്തി​നും ഈ ​വ​ള​ർ​ച്ച​യും ത​ള​ർ​ച്ച​യു​മു​ണ്ട്. എ​ന്നാ​ൽ, പ്ര​കൃ​തി​നി​യ​മ​ത്തെ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ സ്വ​ഭാ​വ​പ്ര​കൃ​തി​കൊ​ണ്ട് അ​തി​ജീ​വി​ക്കു​ന്ന അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​ണ് ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ പി.​റ്റി. തോ​മ​സ് സാ​റി​ന്‍റേ​ത്. അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ന്‍റെ ഋ​തു​ഭേ​ദ​ങ്ങ​ളെ ക​ർ​മ്മ​സാ​ധ​ന​യു​ടെ ലാ​വ​ണ്യം​കൊ​ണ്ട് അ​നു​പ​മ​മാ​ക്കി. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ദീ​പി​ക ബാ​ല​സ​ഖ്യം എ​ന്ന ന​മ്മു​ടെ സം​ഘ​ട​ന​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. 1966-ൽ ​തൊ​ടു​പു​ഴ ഡി​പോ​ൾ വി​ദ്യാ​ല​യ​ത്തി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​നാ​യി​രി​ക്കേ ആ​രം​ഭി​ച്ച ഡി​സി​എ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശാ​ഖാ ഡ​യ​റ​ക്ട​ർ, മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ, പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കേ​ന്ദ്ര​സ​മി​തി​യം​ഗം തു​ട​ങ്ങി​യ ഉ​ന്ന​ത​മാ​യ പ്ര​വ​ർ​ത്ത​ന​ത​ല​ങ്ങ​ളി​ലൂ​ടെ ഇ​ന്നും അ​നു​സ്യൂ​തം തു​ട​രു​ക​യാ​ണ്.

അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ ഒ​രു സം​ഘ​ട​ന​യി​ൽ സ​ന്ന​ദ്ധ സേ​വ​ന​മ​ർ​പ്പി​ക്കു​ക എ​ന്ന​ത് മ​ഹ​ത്കാ​ര്യ​മാ​ണ്. "നാം ​ഒ​രു കു​ടും​ബം' എ​ന്ന ഡി​സി​എ​ൽ ദ​ർ​ശ​നം അ​ദ്ദേ​ഹം വി​ളി​ച്ചു​പ​റ​ഞ്ഞ​ത് ആ​യി​ര​ക്ക​ണ​ക്കി​നു വേ​ദി​ക​ളി​ലാ​ണ്. ആ ​മു​ദ്രാ​വാ​ക്യം ഏ​റ്റു​പ​റ​ഞ്ഞ്, ആ ​ദ​ർ​ശ​ന​ധാ​ര​യി​ൽ ജീ​വി​ത യാ​ത്ര തു​ട​ർ​ന്ന​ത്, അ​ഞ്ചു ത​ല​മു​റ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ല​ക്ഷ​ങ്ങ​ളാ​ണ്. ഡി​സി​എ​ൽ പ​ഞ്ച​ശീ​ല​ങ്ങ​ൾ അ​ദ്ദേ​ഹം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത് നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പ​ഠി​താ​ക്ക​ൾ​ക്കാ​ണ്! അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ര​ൽ​പി​ടി​ച്ച ് മത്സരവേദികളി ലേക്ക് ആദ്യമായി കയറി, പിന്നീട് കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​വ​ർ അ​നേ​കാ​യി​ര​മാ​ണ്!

അ​ധ്യ​യ​ന​സ​മ​യ​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ബാ​ല​സ​ഖ്യ​ത്തി​ന്‍റെ കാ​ല​ഘ​ട​ന​യെ മെ​ന​ഞ്ഞെ​ടു​ത്ത പി.​റ്റി. തോ​മ​സ് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഒ​രു ഗു​രു​ശ്രേ​ഷ്ഠ​നാ​ണ്. എ​വി​ടെ​ച്ചെ​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ണ്ട്. സ്വ​ന്തം പി​താ​വി​നേ​ക്കാ​ൾ ആ​ദ​ര​വോ​ടെ അ​ദ്ദേ​ഹ​ത്തെ അ​വ​ർ വ​ര​വേ​ല്ക്കാ​റു​ണ്ട്. "സാ​ർ എ​ന്നും ഒ​രു​പോ​ലി​രി​ക്കു​ന്നു' എ​ന്ന സ​ദാ പു​ഞ്ചി​രി​ക്കു​ന്ന ആ ​പ്ര​സ​ന്ന വ​ദ​നം നോ​ക്കി ഏ​വ​രും മൊ​ഴി​യാ​റു​ണ്ട്.

കൂ​ട്ടു​കാ​രേ, ആ​രൊ​ക്കെ വ​ള​ർ​ത്തി​യി​ട്ടാ​ണ് നാം ​ഇ​ത്ര​ത്തോ​ളം വ​ള​ർ​ന്ന​ത്! ആ​രു​ടെ​യൊ​ക്കെ വേ​ർ​പ്പും ക​ണ്ണീ​രും ത്യാ​ഗ​വും യാ​ഗ​വും​കൊ​ണ്ടാ​ണ് ന​മ്മ​ൾ ഓ​രോ ചു​വ​ടും ന​ട​ന്നു​ക​യ​റി​യ​ത്! പി.​റ്റി. തോ​മ​സ് സാ​റി​നെ​പ്പോ​ലെ ഇ​ത്ര​യേ​റെ ത്യാ​ഗോ​ജ്വ​ല സേ​വ​ന​മ​ർ​പ്പി​ച്ച​വ​ർ അ​പൂ​ർ​വ​മാ​കും! സ​ഖ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ക​ന​ക​ശോ​ഭ​യി​ലും വാ​ർ​ധ​ക്യ​ത്തി​ന്‍റെ ശി​ശി​ര​ത്തി​ലും, പ്ര​വ​ർ​ത്ത​ന​ശേ​ഷി​യു​ടെ പു​തു​ത​ളി​രു​ക​ൾ മു​ള​പ്പി​ക്കു​ന്ന ഈ ​വ​ൻ​മ​രം അ​നേ​കം ഡി​സി​എ​ൽ കി​ളി​ക​ൾ​ക്കു കൂ​ടൊ​രു​ക്കു​ക​യാ​ണ് ഇ​ന്നും. നി​സ്വാ​ർ​ത്ഥ​ത​യു​ടെ ജീ​വി​തം​കൊ​ണ്ട്, അ​ഞ്ചു ത​ല​മു​റ​യു​ടെ പൊ​തു​സ​മൂ​ഹ സൃ​ഷ്ടി​യും രാ​ഷ്്ട്ര​നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പി.​റ്റി. തോ​മ​സ് സാ​റി​ന് ഡി​സി​എ​ൽ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​വ​ന്ദ​നം.

സ​സ്നേ​ഹം,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ


ഡിസിഎൽ സംസ്ഥാന കലാകിരീടംകണ്ണൂരിന്‍റെ നെറുകയിൽ

തൃ​ശൂ​ർ: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ ക​ണ്ണൂ​ർ പ്ര​വി​ശ്യ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യി. കോ​ട്ട​യം പ്ര​വി​ശ്യ​യ്ക്കാ​ണ് ര​ണ്ടാം​സ്ഥാ​നം. കോ​ഴി​ക്കോ​ട് പ്ര​വി​ശ്യാ മൂ​ന്നാം​സ്ഥാ​നം നേ​ടി.​എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം പ്ര​വി​ശ്യ വി​ജ​യി​ക​ളാ​യ​പ്പോ​ൾ യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ പ്ര​വി​ശ്യ​യ്ക്കാ​ണ് ഒ​ന്നാം​സ്ഥാ​നം., ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് പ്ര​വി​ശ്യ​ക​ൾ യ​ഥാ​ക്ര​മം എ​ൽ.​പി., യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി.

മ​ത്സ​ര വി​ജ​യി​ക​ൾ

എ​ൽ പി ​വി​ഭാ​ഗം - ല​ളി​ത​ഗാ​നം : ആ​ണ്‍​കു​ട്ടി​ക​ൾ - 1. ശ്രേ​യ​സ് ച​ന്ദ് (സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച് എ​സ് എ​സ്, തേ​ഞ്ഞി​പ്പാ​ലം, കോ​ഴി​ക്കോ​ട്) 2. ആ​ദി​ത്യ​ൻ എ.​എ​സ്. (എ​സ്.​എ​ച്ച്. ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച് എ​സ് എ​സ്, മൂ​ല​മ​റ്റം) 3. ഹ​രി​ന​ന്ദ​ൻ മേ​നോ​ൻ ഉൗ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ, പ​രി​യാ​രം, ക​ണ്ണൂ​ർ). പെ​ണ്‍​കു​ട്ടി​ക​ൾ - 1. ഹ​ന്നാ റെ​ജി (കോ-​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ) 2. കെ​സി​യാ രാ​കേ​ഷ് (സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, തോ​മാ​പു​രം, ക​ണ്ണൂ​ർ) 3. ആ​ര്യ​ന​ന്ദ ആ​ർ ബാ​ബു (സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, വെ​ള്ളി​മാ​ടു​കു​ന്ന്, കോ​ഴി​ക്കോ​ട്)

പ്ര​സം​ഗം : ആ​ണ്‍​കു​ട്ടി​ക​ൾ - 1. ആ​ന്‍റ​ണി അ​തു​ൽ മോ​ൻ​സി (കാ​ർ​മ​ൽ അ​ക്കാ​ഡ​മി, ആ​ല​പ്പു​ഴ) 2. സ്റ്റീ​ഫ​ൻ സ​ണ്ണി (സെ​ന്‍റ് ജോ​സ​ഫ്സ് യു ​പി സ്കൂ​ൾ, മ​ണി​യം​കു​ന്ന്, അ​രു​വി​ത്തു​റ, കോ​ട്ട​യം) 3. ആ​ദി​ത്യ സു​നി​ൽ (സെ​ന്‍റ് മേ​രീ​സ് സീ​നി​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ)

പെ​ണ്‍​കു​ട്ടി​ക​ൾ 1. ശി​ഖ കെ.​ശ​ശി​ധ​ര​ൻ (ക്രൈ​സ്റ്റ് സി ​എം.​ഐ പ​ബ്ലി​ക് സ്കൂ​ൾ, ക​ണ്ണൂ​ർ) 2. ഏ​ലി​യാ എ​സ്. (ജി. ​എ​ൽ.​പി.​എ​സ്., കാ​യം​കു​ളം) 3. ജീ​നാ​മോ​ൾ ടോ​മി (സെ​ന്‍റ് പോ​ൾ​സ് എ​ൽ.​പി.​സ്കൂ​ൾ, വാ​ക​ക്കാ​ട്, കോ​ട്ട​യം)

ചെ​റു​ക​ഥാ ര​ച​ന: ആ​ണ്‍​കു​ട്ടി​ക​ൾ - 1. ആ​ദി​ത്യ എം.​നാ​യ​ർ ( നി​ർ​മ​ലാ പ​ബ്ലി​ക് സ്കൂ​ൾ, പി​ഴ​ക്, കോ​ട്ട​യം) 2. അ​ശ്വി​ൻ കെ.​എ. (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ പി ​സ്കൂ​ൾ, നെ​ല്ലി​ക്കു​ന്ന്, തൃ​ശൂ​ർ) 3. ഹ​രി​ന​ന്ദ​ൻ എം. (​സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച് എ​സ് എ​സ്, തേ​ഞ്ഞി​പ്പാ​ലം, കോ​ഴി​ക്കോ​ട്)

പെ​ണ്‍​കു​ട്ടി​ക​ൾ - 1. അ​ലീ​നാ സി​ജോ (ഫാ​ത്തി​മ എ​ൽ പി ​സ്കൂ​ൾ, ആ​ന​പ്പാ​റ, എ​റ​ണാ​കു​ളം) 2. ലി​റ്റി റോ​സ് ബി​ജു ( സെ​ന്‍റ് ജോ​ർ​ജ്ജ് യൂ ​പി സ്കൂ​ൾ, മൂ​ല​മ​റ്റം) 3. അ​ൻ​സാ സാ​റാ സി​ബി (ഡീ ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ, ക​ൽ​പ​റ്റ, വ​യ​നാ​ട്)

ക​വി​താ ര​ച​ന - ആ​ണ്‍​കു​ട്ടി​ക​ൾ - 1. ജെ​സ്ബി​ൻ ജോ​ർ​ജ്ജ് (നി​ർ​മ​ല​ഗി​രി സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട്, ക​ണ്ണൂ​ർ) 2. വൈ​ഷ്ണ​വ് സി.​എ​സ്., ( ഫാ​ത്തി​മ മാ​താ എ​ൽ പി ​സ്കൂ​ൾ, തി​രൂ​ർ, മ​ല​പ്പു​റം) 3. ജെ​സ്വി​ൻ ബി.​ന​ട​യ്ക്ക​ൽ (സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, മു​ണ്ട​ക്ക​യം),
പെ​ണ്‍​കു​ട്ടി​ക​ൾ - 1. ഏ​യ്ഞ്ച​ലി​ൻ ട്രീ​സാ (എം.​എ.​എം എ​ൽ പി ​സ്കൂ​ൾ, പ​ന​വ​ള്ളി, ആ​ല​പ്പു​ഴ) 2. ജെ​നി​ഫെ​ർ തെ​രേ​സാ ജോ (​സെ​ന്‍റ് തോ​മ​സ് എ​ൽ പി ​സ്കൂ​ൾ, തു​ട​ങ്ങ​നാ​ട്, കോ​ട്ട​യം) 3. ഇ​സ​ബെ​ൽ ട്രീ​സാ തോ​മ​സ് ( ഫാ​ത്തി​മാ എ ​യു പി ​സ്കൂ​ൾ, പെ​രു​വ​ണ്ണാ​മൂ​ഴി, കോ​ഴി​ക്കോ​ട്)

ഉ​പ​ന്യാ​സ ര​ച​ന: ആ​ണ്‍​കു​ട്ടി​ക​ൾ - 1. സീ​ൻ ജോ​സ​ഫ് (ജ​യ് റാ​ണി പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ) 2. ജെ​ഫി​ൻ ജോ​ജോ (സെ​ന്‍റ് ജെ​റോം​സ് എ​ൽ പി ​സ്കൂ​ൾ, വെ​ള്ള​യാം​കു​ടി, ഇ​ടു​ക്കി) 3. അ​രു​ണ്‍ സി.​സി (ഫാ​ത്തി​മ മാ​താ എ​ൽ പി ​സ്കൂ​ൾ, തി​രൂ​ർ, മ​ല​പ്പു​റം)
പെ​ണ്‍​കു​ട്ടി​ക​ൾ - 1. സ​തി​ല​ക്ഷ്മി (ലി​റ്റി​ൽ ഫ്ള​വ​ർ എ​ൽ പി ​സ്കൂ​ൾ, പു​റ​ക്കാ​ട്, ആ​ല​പ്പു​ഴ) 2. ഐ​റ്റാ​നാ ലി​സ് ഷി​ബു (ജ​യ് റാ​ണി പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ) 3. ആ​ൻ മ​രി​യാ ജോ​സ് (നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട്, ക​ണ്ണൂ​ർ)


ഡി.​സി.​എ​ൽ ആ​ന്തം - 1. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ,കോ​ത​മം​ഗ​ലം, എ​റ​ണാ​കു​ളം. 2.സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ക​ൽ​പ്പ​റ്റ, വ​യ​നാ​ട്. 3. വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ താ​ണി​ശ്ശേ​രി, തൃ​ശൂ​ർ.

യു.​പി വി​ഭാ​ഗം - ല​ളി​ത​ഗാ​നം : ആ​ണ്‍​കു​ട്ടി​ക​ൾ 1. അ​ർ​ജു​ൻ റ്റി. ​എ​സ് .( കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ, വ​ല​പ്പാ​ട്, തൃ​ശൂ​ർ) 2. അ​ഭി​ഷേ​ക് എം.​ജെ. (ഷാ​ൽ​ഡീ​ൻ സി​റി​യ​ൻ എ​ച്ച് എ​സ് എ​സ്, തൃ​ശൂ​ർ) 3. ശ്രീ ​ശ​ങ്ക​ർ (ഹോ​ളി ഇ​ൻ​ഫ​ൻ മേ​രി യു ​പി സ്കൂ​ൾ, വൈ​ത്തി​രി, ക​ൽ​പ​റ്റ)
പെ​ണ്‍​കു​ട്ടി​ക​ൾ - ന​മി​ത കെ.​റ്റി. (ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മ​ഞ്ചേ​രി, മ​ല​പ്പു​റം) 2. ജീ​നാ ജോ​യ​ൽ തോ​മ​സ് ( സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് എ​സ്, കാ​യം​കു​ളം, കൊ​ല്ലം) 3. ആ​ൻ മ​രി​യാ മാ​നു​വ​ൽ ( ന​വ​ജ്യോ​തി സീ​നി​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ, ഇ​ട​ത്തൊ​ട്ടി, ക​ണ്ണൂ​ർ)
പ്ര​സം​ഗം : പെ​ണ്‍​കു​ട്ടി​ക​ൾ - 1. ആ​ഗ്ന ബി​ജോ ( വി​മ​ലാ പ​ബ്ലി​ക് സ്കൂ​ൾ തൊ​ടു​പു​ഴ, കോ​ട്ട​യം) 2. ലി​ൻ​സ് തെ​രേ​സ് (സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ) 3. തെ​രേ​സാ ഫി​ലി​പ്പ് (ലി​റ്റി​ൽ ഫ്ള​വ​ർ ജി​എ​ച്ച്എ​സ്, പു​ളി​ങ്കു​ന്ന്, ആ​ല​പ്പു​ഴ)

ചെ​റു​ക​ഥാ ര​ച​ന - ആ​ണ്‍​കു​ട്ടി​ക​ൾ 1. നി​വേ​ദ് പു​തി​യ​വീ​ട്ടി​ൽ (സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് എ​സ്, കു​ന്നോ​ത്ത്, ക​ണ്ണൂ​ർ) 2. അ​ര​വി​ന്ദ് റ്റോ​മി (സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, പൈ​സ​ക്ക​രി, ക​ണ്ണൂ​ർ) 3.അ​തു​ൽ ബി​ന്നി (ഓ​സ്കി​ലി​യം ന​വ​ജ്യോ​തി സ്കൂ​ൾ, കു​ന്ന​മം​ഗ​ലം, കോ​ഴി​ക്കോ​ട്)
പെ​ണ്‍​കു​ട്ടി​ക​ൾ: 1. ലി​യാ ജോ​യി (ക്രി​സ്തു ജ്യോ​തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ക​യ്യൂ​ർ, കോ​ട്ട​യം) 2. പ്ര​തി​ഭാ പി ​എ​സ് ( സെ​ന്‍റ് ജോ​സ​ഫ് യു ​പി സ്കൂ​ൾ, മ​ണി​യം​കു​ളം, കോ​ട്ട​യം) 3. സ്നേ​ഹാ സു​നി​ൽ (സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പു​ത്ത​ന​ങ്ങാ​ടി, മ​ല​പ്പു​റം)

ക​വി​താ ര​ച​ന : ആ​ണ്‍​കു​ട്ടി​ക​ൾ - 1. ആ​കാ​ശ് എ​സ്, ഫാ​ത്തി​മാ മാ​താ എ​ച്ച് എ​സ് എ​സ്, തി​രൂ​ർ, മ​ല​പ്പു​റം) 2. അ​ക്ഷ​യ്ജി​ത്ത് (ജ്യോ​തി​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പു​ന്ന​പ്ര, ആ​ല​പ്പു​ഴ) 3. അ​ല​ൻ റ്റി.​ബെ​ന്നി ( സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്)
പെ​ണ്‍​കു​ട്ടി​ക​ൾ - 1. അ​നു​ശ്രീ ക​ലാ​ധ​ര​ൻ ( കാ​ൽ​വ​രി യു​പി സ്കൂ​ൾ കാ​ൽ​വ​രി മൗ​ണ്ട്, ഇ​ടു​ക്കി) 2. ആ​ദി​ത്യ എ​സ് (​ഹോ​ളി ഫാ​മി​ലി ജി.​എ​ച്ച്. എ​സ്, കൈ​ന​ക​രി, ആ​ല​പ്പു​ഴ) 3. ല​ക്ഷ്മി ന​ന്ദ (ചെ​റു​പു​ഷ്പ ബെ​ഥ​നി സ്കൂ​ൾ, ചു​ന​ക്ക​ര, കൊ​ല്ലം)

ഉ​പ​ന്യാ​സ ര​ച​ന: ആ​ണ്‍​കു​ട്ടി​ക​ൾ - അ​നൂ​പ് സി ​എ ( ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മ​ഞ്ചേ​രി, മ​ല​പ്പു​റം) 2. എ​ൽ​ദോ വി​ൻ​സെ​ന്‍റ് ( വി​മ​ലാ സെ​ൻ​ട്ര​ൽ സ്കൂ​ൾ, താ​ണി​ശ്ശേ​രി, തൃ​ശൂ​ർ) 3. മു​ഹ​മ്മ​ദ് ആ​ഷി​ൻ പി.​റ്റി. (സെ​ന്‍റ് മേ​രീ​സ് യു ​പി സ്കൂ​ൾ, തേ​വ​ര, എ​റ​ണാ​കു​ളം)
പെ​ണ്‍​കു​ട്ടി​ക​ൾ - 1. ദി​യാ റോ​സ് തോ​മ​സ് ( സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്) 2. ബി​ൻ​സി പി ​ആ​ന്‍റോ ( സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ) 3. നി​വേ​ദ വി ​അ​രു​ണ്‍ ( വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം)
ഡി.​സി.​എ​ൽ ആ​ന്തം - 1. വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ താ​ന്നി​ശ്ശേ​രി, തൃ​ശൂ​ർ. 2. ഡീ ​പോ​ൾ പ​ബ്ലി​ക്ക് സ്കൂ​ൾ ക​ൽ​പ്പ​റ്റ, വ​യ​നാ​ട്. 3.സെ​ന്‍റ് ജോ​സ​ഫ് കു​ന്നോ​ത്ത്,ക​ണ്ണൂ​ർ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം ​ല​ളി​ത​ഗാ​നം : ആ​ണ്‍​കു​ട്ടി​ക​ൾ - 1. മു​ഹ​മ്മ​ദ് ഹാ​ഷിം ( നി​ർ​മ​ല ഹൈ​സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ, എ​റ​ണാ​കു​ളം) 2. ഹ​രി​ദേ​വ് എ​ൻ ( അ​ൽ​ഫോ​ൻ​സാ സീ​നി​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ, താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട്) 3. അ​ഭി​ജി​ത്ത് വി ​എ​സ് (ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മ​ഞ്ചേ​രി, മ​ല​പ്പു​റം)

പെ​ണ്‍​കു​ട്ടി​ക​ൾ - 1. അ​ഞ്ജ​ലി എം. (​ജി എ​ച്ച് എ​സ് എ​സ്, രാ​മ​പു​രം, കൊ​ല്ലം) 2. അ​നു​ഗ്ര​ഹ സെ​ബാ​സ്റ്റ്യ​ൻ (സെ​ന്‍റ് ജോ​ണ്‍​സ് ദി ​ബാ​പ്റ്റി​സ്റ്റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ, ക​ട​ത്തും​ക​ട​വ്, ക​ണ്ണൂ​ർ) 3. എ​മി​ൽ ബി​ജു അ​ബ്രാ​ഹം (ഡീ ​പോ​ൾ പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്)

പ്ര​സം​ഗം: ആ​ണ്‍​കു​ട്ടി​ക​ൾ - 1. റി​ഥി​ൻ ജേ​ക്ക​ബ് (ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ, ന​ങ്യാ​ർ​കു​ള​ങ്ങ​ര, കൊ​ല്ലം) 2. ആ​ൻ​സ​ണ്‍ ജോ​ർ​ജ്ജ്, എ​റ​ണാ​കു​ളം) 3. ലൂ​യി ബെ​ൻ ജോ​ഷ്ജോ ( സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട്, ക​ണ്ണൂ​ർ)
പെ​ണ്‍​കു​ട്ടി​ക​ൾ - 1. അ​പ്സ​ര ആ​ന്‍റ​ണി (സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ്. എ​സ്, അ​റ​ക്കു​ളം, മൂ​ല​മ​റ്റം) 2. നി​രു​പ​മ എം. ​എ​റ​ണാ​കു​ളം 3. എ​സ്തേ​ർ സ​ണ്ണി (കാ​ൽ​വ​രി ഹൈ​സ്കൂ​ൾ, കാ​ൽ​വ​രി​മൗ​ണ്ട്, ഇ​ടു​ക്കി)

ചെ​റു​ക​ഥാ ര​ച​ന: ആ​ണ്‍​കു​ട്ടി​ക​ൾ - 1. അ​ല​ൻ പോ​ൾ ( സെ​ന്‍റ് ജോ​സ​ഫ്സ് മോ​ഡ​ൽ എ​ച്ച് എ​സ് എ​സ്, കു​ര്യ​ച്ചി​റ, തൃ​ശൂ​ർ) 2. ഷി​യോ ഇ​മ്മാ​നു​വ​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ 3. അ​ഫ്താ​ബ് റ​സൂ​ൽ (സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ൾ, കാ​യം​കു​ളം, കൊ​ല്ലം)
പെ​ണ്‍​കു​ട്ടി​ക​ൾ - 1. അ​തു​ല്യ ജ​യ്സ​ണ്‍ (ഉൗ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ, ക​ണ്ണൂ​ർ) 2. സാ​ന്ദ്ര മ​രി​യാ ഷി​ജു (സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട്, ക​ണ്ണൂ​ർ) 3. ഐ​ശ്വ​ര്യ അ​ജ​യ്ഘോ​ഷ് (സെ​ന്‍റ് ജോ​ർ​ജ്ജ് എ​ച്ച് എ​സ്. എ​സ്, മു​ട്ടാ​ർ, ആ​ല​പ്പു​ഴ)
ക​വി​താ ര​ച​ന : ആ​ണ്‍​കു​ട്ടി​ക​ൾ 1.ആ​ൽ​ബി​ൻ മാ​ത്യു ഷാ​ജി(​ഓ​ക്സി​ലി​യം ന​വ​ജ്യോ​തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കു​ന്ന​മം​ഗ​ലം, കോ​ഴി​ക്കോ​ട്). 2.നെ​വി​ൻ ഷി​ജി(​ചെ​റു​പു​ഷ്പ ബ​ഥ​നി സ്കൂ​ൾ ചു​ന​ക്ക​ര, കൊ​ല്ലം). 3.ഗോ​ഡ്വി​ൻ ജോ​ഷി (സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ക​ൽ​പ്പ​റ്റ, വ​യ​നാ​ട്).

പെ​ണ്‍​കു​ട്ടി​ക​ൾ- 1.പ​വി​ത്ര തെ​രേ​സ് ജോ​ർ​ജ്(​സെ​ന്‍റ് തോ​മ​സ് എ​ച്ച്.​എ​സ് ഇ​ര​ട്ട​യാ​ർ,ഇ​ടു​ക്കി). 2.രാ​ജ​ല​ക്ഷ്മി കെ.​ബി(​സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്.​എ​സ്.​എ​സ് വാ​ഴ​പ്പ​ള്ളി, പ​ത്ത​നം​തി​ട്ട). 3.സീ​താ​ല​ക്ഷ്മി എ​സ്(​മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ന്പോ​ളി, ആ​ല​പ്പു​ഴ).
ഉ​പ​ന്യാ​സ ര​ച​ന : ആ​ണ്‍​കു​ട്ടി​ക​ൾ 1.റോ​ണ്‍​സ് എ​സ് മാ​ർ​ട്ടി​ൻ(​മേ​രി​ഗി​രി സ്കൂ​ൾ ശ്രീ​ക​ണ്ഠാ​പു​രം, ക​ണ്ണൂ​ർ). 2.റി​ഥി​ൻ ജേ​ക്ക​ബ്(​ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര). 3.ജോ​യ​ൽ സെ​ബാ​സ്റ്റ്യ​ൻ(​സെ​ന്‍റ് ജെ​റോം​സ് എ​ച്ച്.​എ​സ് വെ​ള്ള​യാം​കു​ടി, ഇ​ടു​ക്കി).
പെ​ണ്‍​കു​ട്ടി​ക​ൾ- 1.ദി​യ ബി​ജു(​സെ​ന്‍റ് പോ​ൾ​സ്.​ഇ.​എം എ​ച്ച്.​എ​സ്.​എ​സ് തേ​ഞ്ഞി​പ്പാ​ലം,കോ​ഴി​ക്കോ​ട്). 2.അ​ഷി​ക ഫ​ർ​സാ​ന പി.​ജെ(​ലി​റ്റി​ൽ ഫ്ള​വ​ർ സി. ​എ​ച്ച്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട,തൃ​ശൂ​ർ). 3.റി​യ മ​രി​യ ജോ​ജോ(​സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ നീ​ലൂ​ർ,കോ​ട്ട​യം).

ഡി.​സി.​എ​ൽ ആ​ന്തം - 1.സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്.​എ​സ്.​എ​സ് കു​ന്നോ​ത്ത്, ക​ണ്ണൂ​ർ. 2. ഫാ.​ജെ.​കെ.​എം ഹൈ​സ്കൂ​ൾ ക​ണി​യാ​രം,വ​യ​നാ​ട്. 3.ലി​റ്റി​ൽ ഫ്ള​വ​ർ സി. ​എ​ച്ച്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ.

ചോ​ക്ലേ​റ്റ് ക്വി​സ് വിജയികൾ

എ​ൽ.​പി വി​ഭാ​ഗം: 1. ജോ​ണ്‍ പോ​ൾ ജോ​ഷി & ടീം(​സെ​ന്‍റ് ജോ​സ​ഫ്​സ് എ​ൽ.​പി.​എ​സ് കോ​ട​ഞ്ചേ​രി, കോ​ഴി​ക്കോ​ട്). 2.എം.​എ​സ് ശ്രു​തി ന​ന്ദ​ന & ടീം(​സെ​ന്‍റ് ജോ​സ​ഫ​സ് യു.​പി.​എ​സ് വെ​ള്ളി​ലാ​പ്പ​ള്ളി, കോ​ട്ട​യം). 3.അ​ക്സ റോ​സ് രാ​ജു & ടീം(​സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ.​പി.​എ​സ് കു​റ​വി​ല​ങ്ങാ​ട്, കോ​ട്ട​യം).യു.​പി വി​ഭാ​ഗം:1.അ​ല​ന്‍റോ സി​ബി & ടീം(​സെ​ന്‍റ് ജോ​ർ​ജ്ജ് യു.​പി.​എ​സ് മൂ​ല​മ​റ്റം, കോ​ട്ട​യം). 2.ഫാ​ത്തി​മ മാ​താ എ​ച്ച്.​എ​സ്.​എ​സ് തി​രൂ​ർ, മ​ല​പ്പു​റം. 3.ഓ​സ്റ്റി​ൻ ജോ​സ് & ടീം(​സെ​ന്‍റ് ജോ​ർ​ജ്ജ് യു.​പി.​എ​സ് മൂ​ല​മ​റ്റം, കോ​ട്ട​യം).ഹൈ​സ്കു​ൾ വി​ഭാ​ഗം: 1.കെ​വി​ൻ റെ​ജി & ടീം (​എ​സ്.​എ​ച്ച്. ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് മൂ​ല​മ​റ്റം,കോ​ട്ട​യം). 2.ജോ​യ​ൽ സെ​ബാ​സ്റ്റ്യ​ൻ & ടീം (​എ​സ്.​ജെ.​എ​ച്ച്.​എ​സ് വെ​ള്ള​യാം​കു​ടി,ഇ​ടു​ക്കി). 3.റോ​ഷ​ൻ പോ​ൾ വ​ർ​ഗീ​സ്& ടീം (​സെ​ന്‍റ് പോ​ൾ​സ്.​ഇ.​എം എ​ച്ച്.​എ​സ്.​എ​സ് തേ​ഞ്ഞി​പ്പാ​ലം,കോ​ഴി​ക്കോ​ട്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.