കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന​ സ​മ്മേളനം തൃശൂരിൽ
Wednesday, February 22, 2017 3:12 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മ​​​ത​​​ബോ​​​ധ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ മാ​​​ർ ജോ​​​സ​​​ഫ് പാ​​​സ്റ്റ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. വൈ​​​കി​​​ട്ട് ആ​​​റി​​​നു പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ വി​​ഷ​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച​​​ചെ​​യ്യും.

നാ​​​ളെ രാ​​​വി​​​ലെ 9.30 ന് ​​​തൃ​​​ശൂ​​​ർ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ധ്യാ​​​പ​​​ക റാ​​​ലി ആ​​​രം​​​ഭി​​​ക്കും. സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ചേ​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി വ​​​ട​​​ക്ക​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നു​​​മാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ്, റ​​​വ. ഡോ.​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി ചെ​​​മ്പ​​​ക​​​ശേ​​​രി, ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സാ​​​ലു പ​​​താ​​​ലി​​​ൽ, എം.​​​എ​​​ൽ. സേ​​​വ്യ​​​ർ, ജെ​​​സി ജ​​​യിം​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക അ​​​ധ്യാ​​​പ​​​ക പ്ര​​​സ്ഥാ​​​ന​​​മാ​​​യ ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ്, കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ൻ, മ​​​ല​​​ങ്ക​​​ര, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 31 രൂ​​​പ​​​ത​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൊ​​​തു​​​വേ​​​ദി​​​യാ​​​ണ്. എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, സാ​​​ലു പ​​​താ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.