ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ 25 ല​ക്ഷ​ത്തി​ന്‍റെ സ്വർണാഭരണം മോഷണം പോയി
Tuesday, February 21, 2017 3:46 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലി​​​ൽ വി​​​വാ​​​ഹം ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പം കൂ​​​ടി​​​യ വി​​​രു​​​ത​​​ൻ വ​​​ധു​​​വി​​​ന്‍റെ 25 ല​​​ക്ഷം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ക​​​ട​​​ന്നു. വ​​​ധു​​​വി​​​ന്‍റെ ആ​​​ളെ​​​ന്ന വ്യാ​​​ജേ​​​ന ഹോ​​​ട്ട​​​ലി​​​ൽ ക​​​യ​​​റി​​​പ്പ​​​റ്റി​​​യാ​​ണ് ഇ​​​യാ​​​ൾ മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. വ​​​ര​​​ൻ വി​​​ദേ​​​ശി ആ​​​യി​​​രു​​​ന്നു. വ​​​ധു​​​വും സം​​​ഘ​​​വും മു​​​റി​​​പൂ​​​ട്ടി പു​​​റ​​​ത്തു പോ​​​യ ത​​​ക്ക​​​ത്തി​​​നു സം​​​ശ​​​യം തോ​​​ന്നാ​​​ത്ത വി​​​ധം ഹോ​​​ട്ട​​​ൽ റി​​​സ​​​പ്ഷ​​​നി​​​ൽ നി​​​ന്നു താ​​​ക്കോ​​​ൽ വാ​​​ങ്ങി മു​​​റി​​​ക്ക​​​ക​​​ത്തു ക​​​ട​​​ന്നാ​​​ണ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ക​​​ട​​​ന്ന​​​ത്.


ക​​​ണ്ണ​​​ട​​​യും മാ​​​ന്യ​​​മാ​​​യ വ​​​സ്ത്ര​​​വും ധ​​​രി​​​ച്ച ക്ലീൻഷേവു കാര നാണു മോ​​​ഷ്ടാ​​​വെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ സൂ​​​ച​​​ന. ഇ​​​യാ​​​ളു​​​ടെ ചി​​​ത്രം ഹോ​​​ട്ട​​​ലി​​​ലെ കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ൾ മു​​​റി​​​യു​​​ടെ താ​​​ക്കോ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ സം​​​ശ​​​യി​​​ക്ക​​​ത്ത​​​ക്ക​​​താ​​​യി ഒ​​​ന്നും തോ​​​ന്നി​​​യി​​​ല്ലെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.