വായിൽ തുണിതിരുകി കെട്ടിയിട്ട് പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Monday, February 20, 2017 3:58 PM IST
കോ​ട്ട​യം: പാ​തി​രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യു​ടെ കൈ​ക​ൾ കെ​ട്ടി വാ​യി​ൽ തു​ണി തി​രു​കി ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

പേ​രൂ​ർ ത​ക​ടി​യേ​ൽ അ​നി​ൽ എ​ന്ന അ​നി​ൽ​കു​മാ​റി​നാ​ണു കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ്- 2 കെ. ​സ​ന​ൽ​കു​മാ​ർ ത​ട​വും പി​ഴ​യും വി​ധി​ച്ച​ത്. പ്ര​തി ഒ​രു ല​ക്ഷം രൂ​പ അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക പരാതിക്കാരിക്കു ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഒ​രു​വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി.


ഏ​റ്റു​മാ​നൂ​ർ സി.​ഐ ആ​യി​രു​ന്ന ഷാ​ജു ജോ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സ​ണ്ണി ജോ​ർ​ജ് ചാ​ത്തു​കു​ളം ഹാ​ജ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.