മിക്ഫാസ്റ്റ് കോളജ് പുതിയ കെട്ടിടത്തിന്‍റെ കൂദാശയും ഉദ്ഘാടനവും ഇന്ന്
Monday, February 20, 2017 3:58 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സ്ഥാ​പ​ന​മാ​യ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു (മി​ക്ഫാ​സ്റ്റ്) വേ​ണ്ടി ചെ​ങ്ങ​രൂ​രി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ര​ണ്ടി​നു ന​ട​ക്കും.

ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും റ​വ. ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​സ്.​വി. സു​ബി​ൻ, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, കെ.​ഇ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കോ​ശി പി. ​സ​ഖ​റി​യ, വാ​ർ​ഡ് അം​ഗം ഞ്ജാ​ന​മ​ണി മോ​ഹ​ന​ൻ, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഏ​ബ്ര​ഹാം ജോ​ർ​ജ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ ന​ന്ദി പ​റ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.