ഡെന്‍റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
Wednesday, January 18, 2017 3:16 PM IST
കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ ഡെ​ന്‍റ​​ൽ അ​​സോ​​സി​​യേ​​ഷ​​ന്‍റെ 49-ാമ​​ത് സം​​സ്ഥാ​​ന​ സ​​മ്മേ​​ള​​നം "കോ​​ഡാ​​ക്’ 20 മു​​ത​​ൽ 22 വ​​രെ കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. ഹോ​​ട്ട​​ൽ വി​​ൻ​​സ​​ർ കാ​​സി​​ലി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മൂ​വാ​യി​ര​ത്തോ​​ളം പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. ദ​​ന്ത ചി​​കി​​ത്സാ​രം​​ഗ​​ത്തെ നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളും ചി​​കി​​ത്സാ​​രീ​​തി​​ക​​ളും അ​​ത​​തു ശാ​​ഖ​​ക​​ളി​​ലെ വി​​ദ​​ഗ്ധ​​ർ പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കു പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും.

20ന് ​​രാ​​വി​​ലെ ഒ​ൻ​പ​​തി​​നു കോ​​ട്ട​​യം ഗ​​വ​​ണ്‍​മെ​​ന്‍റ് ഡെ​ന്‍റ​ൽ കോ​​ള​​ജി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ഠ​​ന ശി​​ല്പ​​ശാ​​ല​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ് ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ക്കും. അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന​ പ്ര​​സി​​ഡ​​ന്‍​റ് ഡോ. ​​മു​​ഹ​​മ്മ​​ദ് സ​​മീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഡ​​ന്‍റൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​കെ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം ആ​​റി​​നു കോ​​ട്ട​​യം സി​​റ്റി​​സ​​ണ്‍​സ് ക്ല​​ബി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന​​ സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ന്ത്രി കെ.​​കെ. ഷൈ​​ല​​ജ മു​​ഖ്യാ​​തി​​ഥി​​യാ​​കും. വി.​​എ​​ൻ. വാ​​സ​​വ​​ൻ സാ​​ങ്കേ​​തി​​ക വ്യാ​​പാ​​ര​​മേ​​ള​​യും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ശാ​​സ്ത്ര സ​​മ്മേ​​ള​​ന​​ങ്ങ​​ളും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


21ന് ​​രാ​​വി​​ലെ 10ന് ​​ശാ​​സ്ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഡോ. ​​ബി. ഇ​​ക്ബാ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 200ല​​ധി​​കം ശാ​​സ്ത്ര​​പ്ര​​ബ​​ന്ധ​​ങ്ങ​​ളു​​ടെ അ​​വ​​ത​​ര​​ണം ന​​ട​​ക്കും.
22നു ​​പ്ര​​ബ​​ന്ധ വി​​ഷ​​യ​​ങ്ങ​​ളി​​ലു​​ള്ള സ​​മ്മാ​​ന​​ദാ​​ന​​വും പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ. ​​ലി​​നു എം. ​​നൈ​​നാ​​ൻ, ഡോ. ​​ജോ​​ർ​​ജ് വ​​ർ​​ഗീ​​സ്, ഡോ. ​​മാ​​ത്യു ജോ​​സ​​ഫ്, പ്ര​​ഫ. ഡോ. ​​ഈ​​പ്പ​​ൻ തോ​​മ​​സ്, ഡോ. ​​എ​​ബി ജോ​​സ്, ഡോ. ​​പി.​​ജി. ആ​​ന്‍​റ​​ണി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.