മഞ്ഞനിക്കര പെരുന്നാളിന് ഫെബ്രുവരി അഞ്ചിനു കൊടിയേറും
Tuesday, January 17, 2017 3:53 PM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ 85-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ൽ 11 വ​രെ മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ ആ​ഘോ​ഷി​ക്കും. പെ​രു​ന്നാ​ളി​നു ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ​യും പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ ശ്ലൈ​ഹി​ക പ്ര​തി​നി​ധി മൗ​ണ്ട് ല​ബ​നോ​ൻ ആ​ർ​ച്ച്ബി​ഷ​പ്പും ആ​ക​മാ​ന സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ മാ​ർ തെ​യോ​ഫി​ലോ​സ് ജോ​ർ​ജ് സ​ലീ​ബ മെ​ത്രാ​പ്പോ​ലീ​ത്താ​യും പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​ത​ല​വും സിം​ഹാ​സ​ന പ​ള്ളി​ക​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് അ​റി​യി​ച്ചു.


ഫെ​ബ്രു​വ​രി അ​ഞ്ചി​നു രാ​വി​ലെ ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ദ​യ​റാ​യി​ലും എ​ല്ലാ പ​ള്ളി​ക​ളി​ലും പാ​ത്രി​യ​ർ​ക്കാ പ​താ​ക ഉ​യ​ർ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.