റി​സോ​ർ​ട്ടു​ക​ളെ ക​ട​ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി
റി​സോ​ർ​ട്ടു​ക​ളെ ക​ട​ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ   ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി
Tuesday, January 17, 2017 3:27 PM IST
കൊ​​​ച്ചി : റി​​​സോ​​​ർ​​​ട്ടു​​​ക​​​ളെ ഷോ​​​പ്പു​​​ക​​​ളു​​​ടെ (ക​​​ട​​​ക​​​ളു​​​ടെ) നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. മൂ​​​ന്നാ​​​റി​​​ൽ റി​​​സോ​​​ർ​​​ട്ട് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി ത​​​ള്ളി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​ത്ത​​ര​​വ്. റി​​​സോ​​​ർ​​​ട്ട് നി​​​ർ​​​മി​​​ക്കാ​​​ൻ ചി​​​ന്ന​​​ക്ക​​​നാ​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രെ ക​​​ട​​​വ​​​ന്ത്ര സ്വ​​​ദേ​​​ശി മ​​​ധു ജോ​​​ണ്‍ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ൽ ര​​​ണ്ടു നി​​​ല കെ​​​ട്ടി​​​ടം പ​​​ണി​​​യാ​​​നാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. ഇ​​​തു ക​​​ട​​​യു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ വ​​​രി​​​ല്ല. നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ൽ​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് ക​​​ട എ​​​ന്ന​​​തു​​​കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. റി​​​സോ​​​ർ​​​ട്ടി​​​നെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.