അന്വേഷണത്തിൽനിന്ന് എസ്പി സുകേശനെ മാറ്റണമെന്ന് ഡിജിപി ശങ്കർ റെഡ്ഡി
അന്വേഷണത്തിൽനിന്ന്  എസ്പി സുകേശനെ മാറ്റണമെന്ന് ഡിജിപി ശങ്കർ റെഡ്ഡി
Monday, January 16, 2017 1:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​നി​​ക്കു ഡി​​ജി​​പി​​യാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി​​യ​​തു സം​​ബ​​ന്ധി​​ച്ച കേ​​സി​​ലെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ നി​​ന്ന് എ​​സ്പി ആ​​ർ. സു​​കേ​​ശ​​നെ മാ​​റ്റ​​ണ​​മെ​​ന്ന് വി​​ജി​​ല​​ൻ​​സ് മു​​ൻ ഡ​​യ​​റ​​ക്ട​​ർ എ​​ൻ. ശ​​ങ്ക​​ർ റെ​​ഡ്ഡി.

വി​​വാ​​ദ സ്ഥാ​​ന​​ക്ക​​യ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം സ്പെ​​ഷ​​ൽ ഇ​​ൻ​​വ​​സ്റ്റി​​ഗേ​​ഷ​​ൻ യൂ​​ണി​​റ്റ് ഒ​​ന്നി​​ന് കൈ​​മാ​​റ​​രു​​തെ​​ന്ന് കാ​​ട്ടി ഡി​​ജി​​പി എ​​ൻ. ശ​​ങ്ക​​ർ​​റെ​​ഡ്ഡി വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ജേ​​ക്ക​​ബ് തോ​​മ​​സി​​ന് ക​​ത്തു ന​​ൽ​​കി.
വി​​ശ്വാ​​സ്യ​​ത​​യി​​ല്ലാ​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് സ്പെ​​ഷ​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ യൂ​​ണി​​റ്റ് ഒ​​ന്നി​​ലെ എ​​സ്പി ആ​​ർ. സു​​കേ​​ശ​​നെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന് കേ​​സ് കൈ​​മാ​​റി​​യാ​​ൽ അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടു​​മെ​​ന്നും റെ​​ഡ്ഡി ക​​ത്തി​​ൽ പ​​റ​​യു​​ന്നു.


1986 ബാ​​ച്ച് കേ​​ര​​ള കേ​​ഡ​​ർ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് ശ​​ങ്ക​​ർ റെ​​ഡ്ഡി. ഇ​​ദ്ദേ​​ഹ​​മു​​ൾ​​പ്പെ​​ടെ നാ​​ല് എ​​ഡി​​ജി​​പി​​മാ​​ർ​​ക്ക് ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ഡി​​ജി​​പി ആ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി​​യി​​രു​​ന്നു.

പാ​​യ്ച്ചി​​റ ന​​വാ​​സ് എ​​ന്ന​​യാ​​ളാ​​ണ് വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. പ​​രാ​​തി ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ച കോ​​ട​​തി അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജേ​​ക്ക​​ബ് തോ​​മ​​സ് സു​​കേ​​ശ​​ന് അ​​ന്വേ​​ഷ​​ണം കൈ​​മാ​​റി. ഇ​​ത​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ശ​​ങ്ക​​ർ റെ​​ഡ്ഡി വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ​​ക്കു ക​​ത്തു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.