ജനീഷയുടെ ശ്വാസത്തിലും ഹൃദയത്തിലും തുടിക്കും അഭിമാനചരിത്രം
ജനീഷയുടെ ശ്വാസത്തിലും ഹൃദയത്തിലും തുടിക്കും അഭിമാനചരിത്രം
Monday, January 16, 2017 1:00 PM IST
കൊച്ചി: ശ്വാസവും ഹൃദയവും നിലച്ചിടത്തുനിന്നു ജനീഷ ജീവിതത്തിന്റെ തുടിപ്പറിഞ്ഞപ്പോള്‍ അതു ചരിത്രമായി. കേരളത്തില്‍ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ചു മാറ്റിവച്ചതിലൂടെ ചരിത്രമെഴുതിയത് എറണാകുളത്തെ ലിസി ആശുപത്രി. കോതമംഗലം കുട്ടന്പുഴയിലെ വര്‍ഗീസ് നിര്‍മല ദന്പതികളുടെ മകളായ ഇരുപത്തിയാറുകാരി ജനീഷയെയാണ് ലിസി ആശു പത്രി യിലെ ഒരു സംഘം ഡോക്ട ര്‍മാര്‍ അക്ഷീണപ്രയത്‌നത്തി ലൂ ടെ ജീവിത ത്തിലേക്കു മടക്കി ക്കൊണ്ടുവന്നത്.

രോഗം മൂലം പത്താം ക്ലാസിനുശേഷം പഠനം മുടങ്ങിയിരുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന ദ്വാരത്തിലൂടെ ശരീരത്തിലെ അശുദ്ധരക്തം ശുദ്ധരക്തത്തില്‍ കലരുന്‌പോള്‍ ഓക്‌സിജന്‍ കുറയുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്ന ഐസന്‍മെംഗര്‍ രോഗം ജനീഷയെ മരണത്തിനടുത്തേക്കുവരെ വിളിച്ചതാണ്. രണ്ട് അവയവങ്ങളും മാറ്റിവയ്ക്കല്‍മാത്രമേ പോംവഴിയുള്ളൂ എന്നു വിധിച്ചു. തുടര്‍ന്നു സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിവഴി അവയവങ്ങള്‍ ലഭിക്കുന്നതിനു കേരളനെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗില്‍ (കെഎന്‍ഒഎസ്) രജിസ്റ്റര്‍ ചെയ്തു.


അതിനിടെ ജനീഷയുടെ ആരോഗ്യം കൂടുതല്‍ മോശമായി. ചുമയും ശ്വാസതടസവും മൂലം നടക്കാനും കിടക്കാനും കഴിയാത്ത അവസ്ഥ തുടര്‍ന്നപ്പോഴാണു മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ഹൃദയവും ശ്വാസകോശവും ജനീഷയ്ക്കു പുതുജീവിതമായത്. പ്രമുഖ ഹൃദയശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയയ്ക്കും മേല്‍നോട്ടം വഹിച്ചത്.

എറണാകുളം വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച കരുനാഗപ്പള്ളി പുതുമംഗലത്ത് കിഴക്കേതില്‍ മോഹനന്‍ലളിത ദന്പതികളുടെ മകനായ നിഥിന്റെ (19) ഹൃദയവും ശ്വാസകോശവുമാണു ജനീഷയില്‍ വച്ചുപിടിപ്പിച്ചത്. റോഡപകടത്തില്‍പ്പെട്ടു ചികിത്സയിലിരിക്കെ കഴിഞ്ഞ ആറിനാണു നിഥിനു മസ്തിഷ്‌കമരണം സംഭവിച്ചത്.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.