ചിന്നാറിൽ ആദ്യദിനം അമ്പതോളം മലയണ്ണാനുകൾ
ചിന്നാറിൽ ആദ്യദിനം അമ്പതോളം മലയണ്ണാനുകൾ
Monday, January 16, 2017 12:14 PM IST
മ​​റ​​യൂ​​ർ: മ​​റ​​യൂ​​രി​​നു സ​​മീ​​പ​​ത്തു​​ള്ള ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ ചാ​​മ്പൽ മ​​ല​​യ​​ണ്ണാ​​നു​​ക​​ളു​​ടെ ക​​ണ​​ക്കെ​​ടു​​പ്പ് നാ​​ളെ പൂ​​ർ​​ത്തി​​യാ​​കും. മൂ​​ന്നു​​ദി​​വ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന ക​​ണ​​ക്കെ​​ടു​​പ്പി​​ൽ ഇ​​തു​​വ​​രെ അ​മ്പ​​തോ​​ളം ചാ​​മ്പ​​ൽ മ​​ല​​യ​​ണ്ണാ​​നെ ക​​ണ്ടെ​​ത്തി. കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​ണു ചാ​മ്പ​​ൽ മ​​ല​​യ​​ണ്ണാ​​ന്‍റെ ക​​ണ​​ക്കെ​​ടു​​പ്പ് ന​​ട​​ത്തു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലെ ശ്രീ​​വ​​ല്ലി​​പു​​ത്തൂ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലും മാ​​ത്ര​​മാ​​ണ് ഇ​​വ​​യു​​ള്ള​​ത്. 90.442 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തൃ​​തി​​യു​​ള്ള ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലെ ആ​​ലാം​​പെ​​ട്ടി, പാ​​മ്പാ​​റി​​ന്‍റെ​​യും ചി​​ന്നാ​​റി​​ന്‍റെ​​യും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലെ റൈ​​പ്പ​​റി​​യ​​ൻ ഫോ​​റ​​സ്റ്റി​​ലാ​​ണ് ഇ​​വ​​യെ കാ​​ണു​​ന്ന​​ത്.


ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ ഇ​​വ​​യെ കാ​​ണാ​​റു​​ള്ള വ​​ന​​മേ​​ഖ​​ല ആ​​റു ബ്ലോ​​ക്കു​​ക​​ളാ​​യി തി​​രി​​ച്ചാ​​ണു സ​​ർ​​വേ ആ​​രം​​ഭി​​ച്ച​​ത്. അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന സ​​ർ​​വേ​​യി​​ൽ ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ​മാ​രും ട്രൈ​​ബ​​ൽ ട്ര​​ക്കേ​​ഴ്സും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്.
മു​​ന്നാ​​ർ വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ൻ ജി. ​​പ്ര​​സാ​​ദ്, ചി​​ന്നാ​​ർ അ​​സി​​സ്റ്റ​​ന്‍റ് വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ൻ പി.​​എം. പ്ര​​ഭു, ഡോ. ​​രാ​​ജ​​ൻ പി​​ലാ​​ക്ക​​ണ്ടി എ​​ന്നി​​വ​​രു​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു സ​​ർ​​വേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.