ഫാ. ടോമിന്‍റെ മോചനത്തിനു കോട്ടയത്ത് ഡിസിഎംഎസ് കൂട്ടധർണ 19ന്
Monday, January 16, 2017 12:05 PM IST
കോ​ട്ട​യം: യെ​മ​നി​ൽനി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കേ​ന്ദ്രം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ദ​ളി​ത് ക​ത്തോ​ലി​ക്കാ മ​ഹാ​ജ​ന​സ​ഭ 19ന് ​കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 10ന് ​കെ​സി​ബി​സി എ​സ്.​സി/ എ​സ്ടി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.​പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി മം​ഗ​ല​ത്ത്, ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി കു​ഴി​യ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.