കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി
Sunday, January 15, 2017 11:53 AM IST
കൊ​​​ച്ചി: കേ​​​ര​​​ള റീ​​​ജ​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) ഇ​​​ട​​​ക്കൊ​​​ച്ചി ആ​​​ൽ​​​ഫാ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍​റ​​​റി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു.

വി​​​ശ്വാ​​​സം, പ്ര​​​ത്യാ​​​ശ, സ്നേ​​​ഹം, എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ കു​​​ടും​​​ബ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യും അ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന ക്രി​​​സ്തീ​​​യ സ​​​ന്തോ​​​ഷം സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ സൃ​​​ഷ്ടി​​​ക്ക​​​ണം. ഇ​​​തു സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ജ​​​പാ​​​ല​​​ക​​​ർ കു​​​ടും​​​ബ​​​ശു​​​ശ്രൂ​​​ഷ, ഇ​​​ത​​​ര​​​ശു​​​ശ്രൂ​​​ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, രൂ​​​പ​​​ത വി​​​വാ​​​ഹ​​​ക്കോ​​​ട​​​തി എ​​​ന്നി​​​വ​​​യെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ൾ ശി​​​ഥി​​​ല​​​മാ​​​ക്കു​​​ന്ന​​​തും ക്രി​​​സ്തീ​​​യ ധാ​​​ർ​​​മി​​​ക​​​യ്ക്കു നി​​​ര​​​ക്കാ​​​ത്ത​​​തു​​​മാ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ ശ്ര​​​ദ്ധ ചെ​​​ലു​​​ത്ത​​​ണം. കു​​​ടും​​​ബ പ്രേ​​​ഷി​​​ത​​​ത്വ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ ഇ​​​ട​​​വ​​​ക​​​യു​​​ടെ​​​യും അ​​​ജ​​​പാ​​​ല​​​ന ശൂ​​​ശ്രൂ​​​ഷാ സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു ചേ​​​ർ​​​ന്നു​​​ള്ള കു​​​ടും​​​ബ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം. മാ​​​തൃ​​​കാ കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും അ​​​വ​​​രെ അ​​​നു​​​ക​​​രി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം. കു​​​ടും​​​ബ പ്രേ​​​ഷി​​​ത​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വൈ​​​ദി​​​ക​​​ർ​​​ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തു​​​ട​​​ർ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​ക​​​ണം. ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യും സേ​​​വ​​​ന​​​ത്തി​​​നു നി​​​യു​​​ക്ത​​​രാ​​​യ സ​​​ന്യ​​​സ്ത​​​രും തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​ട​​​വ​​​ക​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം ബ​​​ല​​​പ്പെ​​​ടു​​​ത്ത​​​ണം. ഇ​​​ത​​​ര ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടും മ​​​റ്റ് മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി​​​ട്ടും വി​​​വാ​​​ഹം ക​​​ഴി​​​ച്ച ദ​​​ന്പ​​​തി​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ അ​​​നു​​​ക​​​മ്പ​​യോ​​​ടെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​നും സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു.



വി​​​വാ​​​ഹ​​​ത്തി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യു​​​ള്ള കാ​​​ലോ​​​ചി​​​ത​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​വും വി​​​വാ​​​ഹ കോ​​​ട​​​തി​​​ക​​​ളി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്ക​​​ണം. കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ത​​​ല​​​ത്തി​​​ലും രൂ​​​പ​​​താ ത​​​ല​​​ത്തി​​​ലും രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സ്വാ​​​ത​​​ന്ത്ര്യ​​​വും ആ​​​ദ​​​ര​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സാ​​​മ്പ​​ത്തി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വം പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ കാ​​​ണ​​​ണം. കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നും ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന ഒ​​​രു ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. സാ​​​മ്പ​​​ത്തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വി​​​വാ​​​ഹം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്ത​​​ണം. വി​​​വാ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള ആ​​​ർ​​​ഭാ​​​ട​​​വും ധൂ​​​ർ​​​ത്തും ഒ​​​ഴി​​​വാ​​​ക്ക​​​ണം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സീ​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​മ്പി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍​റു​​​മാ​​​രാ​​​യ റ​​​വ.​​​ഡോ.​​​പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത്, ഷാ​​​ജി ജോ​​​ർ​​​ജ്, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍​റ​​​ണി വി​​​ബി​​​ൻ വേ​​​ലി​​​ക്ക​​​ക​​​ത്ത്, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് കെ. ​​​സ്റ്റീ​​​ഫ​​​ൻ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​എ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, സി​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ൻ, വ​​​ർ​​​ക്കേ​​​ഴ്സ് ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍​റ് ജോ​​​സ​​​ഫ് ജൂ​​​ഡ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.