സാ​മൂ​ഹ്യ ​പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ടെ സ​ഭ​ാ സാ​ക്ഷ്യം വ്യാ​പ​ക​മാ​വ​ണം: മാ​ർ ആ​ല​ഞ്ചേ​രി
സാ​മൂ​ഹ്യ ​പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ടെ സ​ഭ​ാ സാ​ക്ഷ്യം വ്യാ​പ​ക​മാ​വ​ണം: മാ​ർ ആ​ല​ഞ്ചേ​രി
Saturday, January 14, 2017 3:31 PM IST
കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും പ്രേ​​​ഷി​​​ത തീ​​​ക്ഷ്ണ​​​ത​​​യും നി​​​റ​​​ഞ്ഞ ക​​​ർ​​​മ​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സാ​​​ക്ഷ്യം കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​ക​​​മാ​​​വ​​​ണ​​​മെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.

അ​​​പ്പ​​​സ്തോ​​​ലി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ലും ആ​​​ധ്യാ​​​ത്മി​​​ക പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ലും പ്രേ​​​ഷി​​​ത​​​ശൈ​​​ലി​​​യി​​​ലും വ​​​ള​​​ർ​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യു​​​ടെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി​​​യി​​​ലെ​​​ത്തി നി​​​ൽ​​​ക്കു​​മ്പോ​​ൾ, ദൈ​​​വ​​​ത്തി​​​നു ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സ​​​ര​​​മാ​​​ണി​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​നം സ​​​ഭാ​ കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍​റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​ഭാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ല​​​ളി​​​ത​​​വും ആ​​​ശ​​​യ​​​സം​​​പു​​​ഷ്ട​​​വു​​​മാ​​​ക​​​ണം. സ​​​ഭാ​​​വ​​​ബോ​​​ധ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ്മ​​​യി​​​ലും വ​​​ള​​​രു​​​മ്പോ​​​ൾ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​ഭ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും. സ്വ​​​യാ​​​ധി​​​കാ​​​ര സ​​​ഭ​​​യാ​​​യു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ മെ​​​ത്രാ​​ൻ​​മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ സ​​​മൂ​​​ഹ​​​വും വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​വാ​​​സി സ​​​മൂ​​​ഹ​​​ങ്ങ​​​ളെ സ​​​ഭാ​​​കൂ​​​ട്ടാ​​​യ്മ​​​യോ​​​ടു കൂ​​​ടു​​​ത​​​ൽ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്ത​​​ണം. ഗ​​​ൾ​​​ഫി​​​ലും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും സ​​​ഭ​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. തു​​​ല്യ​​​മ​​​ഹ​​​ത്വ​​​ത്തോ​​​ടും പ​​​ര​​​സ്പ​​​ര​​​മു​​​ള്ള ആ​​​ദ​​​ര​​​വോ​​​ടും​​​കൂ​​​ടി ഒ​​​ന്നാ​​​യി മു​​​ന്നേ​​​റു​​​ന്ന ശൈ​​​ലി നാം ​​​പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്ക​​​ണം. കു​​​ടും​​​ബം, യു​​​വ​​​ജ​​​നം എ​​​ന്നി​​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു സ​​​ഭ കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍​റ​​​ണി ക​​​രി​​​യി​​​ൽ, കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​ആ​​​ന്‍​റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, സി​​​എം​​​ഐ സ​​​ഭ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, എ​​​സ്എ​​​ബി​​​എ​​​സ് സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഗ്രേ​​​സ് പെ​​​രു​​​മ്പ​​നാ​​​നി, എം​​​എം​​​ബി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ബ്ര​​​ദ​​​ർ ഫ്രാ​​​ങ്കോ ക​​​ണ്ണ​​​മ്പു​​​ഴ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍​റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ൻ​​മാ​​​ർ, വൈ​​​ദി​​​ക, സ​​​ന്യ​​​സ്ത, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.