ഏ​നാ​ത്ത് പാ​ലം: ര​ണ്ടു തൂ​ണു​ക​ൾ​ക്കു ബ​ല​ക്ഷ​യം
Saturday, January 14, 2017 2:56 PM IST
അ​​ടൂ​​ർ: എം​​സി റോ​​ഡി​​ലെ ഏ​​നാ​​ത്ത് പാ​​ല​​ത്തി​​ന്‍റെ ര​​ണ്ട് തൂ​​ണു​​ക​​ൾ​​ക്കു ബ​​ല​​ക്ഷ​​യം ഉ​​ണ്ടെ​​ന്നു വി​​ദ​​ഗ്ധ ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി. കു​​ള​​ക്ക​​ട ഭാ​​ഗ​​ത്തു​​നി​​ന്നും പാ​​ല​​ത്തി​​ലേ​​ക്കു​​ള്ള ര​​ണ്ട്, മൂ​​ന്ന് തൂ​​ണു​​ക​​ൾ​​ക്കാ​​ണ് ബ​​ല​​ക്ഷ​​യം ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ചെ​​ന്നൈ ഐ​​ഐ​​ടി​​യി​​ലെ റി​​ട്ട​​യേ​​ഡ് പ്ര​​ഫ​​സ​​ർ ഡോ.​​അ​​ര​​വി​​ന്ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ബ​​ല​​ക്ഷ​​യം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

രാ​​വി​​ലെ പ​​ത്തോ​​ടെ പാ​​ല​​ത്തി​​ലെ​​ത്തി​​യ ഡോ.​​അ​​ര​​വി​​ന്ദ് ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം അ​​വി​​ടെ ചെ​​ല​​വ​​ഴി​​ച്ചു. പാ​​ല​​ത്തി​​ന്‍റെ അ​​ടി​​ഭാ​​ഗ​​വും തൂ​​ണി​​ന്‍റെ സ്ഥി​​തി​​യും നേ​​രി​​ൽ​​ക​​ണ്ടു.

പാ​​ല​​ത്തി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ സ്ഥി​​തി​​യി​​ൽ വാ​​ഹ​​ന​​ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഡോ. ​​അ​​ര​​വി​​ന്ദ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. തൂ​​ണു​​ക​​ളു​​ടെ താ​​ഴ്ഭാ​​ഗ​​ത്തെ മ​​ണ​​ൽ ന​​ഷ്ട​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. തൂ​​ണു​​ക​​ൾ ബ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം അ​​തി​​ൽ സ്പാ​​നു​​ക​​ൾ ഉ​​റ​​പ്പി​​ച്ചെ​​ങ്കി​​ൽ മാ​​ത്ര​മേ സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പി​​ക്കാ​​നാ​​കൂ. ഇ​​തി​​നു പ​​ത്തു​ മാ​​സ​​മെ​​ങ്കി​​ലും വേ​​ണ്ടി​​വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.