മറ്റക്കര കോളജിലേതു നഗ്നമായ നിയമ ലംഘനം: യുവജന കമ്മീഷൻ
Saturday, January 14, 2017 2:10 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ട്ട​​യം മ​​റ്റ​​ക്ക​​ര​​യി​​ലെ ടോം​​സ് സ്വാ​​ശ്ര​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കാ​​തെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ പീ​​ഡി​​പ്പി​​ക്കു​​ന്ന പ​​രി​​താ​​പ​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യാ​​ണ് ബോ​​ധ്യ​​പ്പെ​​ട്ട​​തെ​​ന്ന് യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ചി​​ന്ത ജെ​​റോം. കോ​​ള​​ജ് സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം അ​​തീ​​വ ഗൗ​​ര​​വ​​മു​​ള്ള​​താ​​ണെ​​ന്ന് ബോ​​ധ്യ​​പ്പെ​​ട്ട​​താ​​യി അ​​വ​​ർ പ​​റ​​ഞ്ഞു.

ഒ​​രു സ്വാ​​ശ്ര​​യ കോ​​ള​​ജി​​ന് അ​​ഫി​​ലി​​യേ​​ഷ​​ൻ ന​​ൽ​​കു​​മ്പോ​​ൾ ഉ​​റ​​പ്പാ​​യും ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട പ്രാ​​ഥ​​മി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ​​പോ​​ലും ആ ​​കോ​​ള​​ജി​​ൽ കാ​​ണാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. സ്വാ​​ശ്ര​​യ കോ​​ള​​ജി​​ന് 10 ഏ​​ക്ക​​ർ കാ​​മ്പ​​സ് നി​​ർ​​ബ​​ന്ധ​​മാ​​യി​​രി​​ക്കെ അ​​വി​​ടെ ഒ​​രേ​​ക്ക​​ർ പോ​​ലും സ്വ​​ന്ത​​മാ​​യി​​ല്ലെ​​ന്നാ​​ണ് മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്. പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ ഹോ​​സ്റ്റ​​ൽ ജീ​​വി​​തം ല​​ജ്ജാ​​ക​​ര​​മാ​​ണ്. കോ​​ള​​ജി​​ന് അ​​ന​​ധി​​കൃ​​ത​​മാ​​യി അ​​ഫി​​ലി​​യേ​​ഷ​​ൻ ന​​ൽ​​കാ​​നി​​ട​​യാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലു​​ൾ​​പ്പെ​​ടെ സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യോ​​ട് റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.


അ​​ധി​​കാ​​രി​​ക​​ളു​​ടെ പീ​​ഡ​​നം​​മൂ​​ലം മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ കു​​ട്ടി​​ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​ക​​ളി​​ൽ എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു​​വെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യോ​​ടും റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​വ ര​​ണ്ടും ല​​ഭി​​ച്ച​​ശേ​​ഷം യു​​വ​​ജ​​ന​​ക​​മീ​​ഷ​​ൻ അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ചി​​ന്ത ജെ​​റോം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.