ശമ്പളമില്ല; കെഎസ്ആർടിസി പണിമുടക്ക് 22ന്
Friday, December 9, 2016 4:34 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികൾക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും സ്‌ഥിരമായി മുടങ്ങുന്ന സാഹചര്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ –എഐടിയുസി– ആഭിമുഖ്യത്തിൽ ഈ മാസം 22 ന് പണിമുടക്ക് നടത്തും.

പണിമുടക്കിന് മുന്നോടിയായി ഈ മാസം 15 മുതൽ ട്രാൻസ്പോർട്ട് ഭവൻ ഉപരോധിക്കുന്നതിനും തീരുമാനിച്ചതായി യൂണിയൻ ഭാരവാഹി യോഗം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.