മലപ്പുറം ജില്ലയിൽ നേരിയ ഭൂചലനം
Friday, December 9, 2016 4:22 PM IST
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ ഭൂചലനം. ഇന്നലെ രാവിലെ 6.20 നും 6.30നും ഇടയിലാണ് ശബ്ദത്തോടെയുള്ള ഭൂചലനം അനുഭവപ്പെട്ടത്. മലപ്പുറം, മഞ്ചേരി, ആനക്കയം, പൂക്കോട്ടൂർ, കൊണ്ടോട്ടി, വള്ളുമ്പ്രം, അരിമ്പ്ര, പന്തല്ലൂർ, 22–ാംമൈൽ തുടങ്ങിയ സ്‌ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

പീച്ചിയിലെ ഭൂകമ്പമാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ചേരിയിൽ ചിലയിടങ്ങളിൽ വീടുകളിലെ ജനൽ ച്ചില്ലുകൾ പൊട്ടിയതായും വീട്ടുപകരണങ്ങൾ നിലത്തു വീണതായും റിപ്പോർട്ടുണ്ട്. 22–ാം മൈലിൽ പലരും വീടുകളിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിൽ റവന്യൂ അധികൃതർ അതതു വില്ലേജ് ഓഫീസർമാരോട് റിപ്പോർട്ട് തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.