സപ്ലൈകോ ക്രിസ്മസ് ഫെയർ ഉദ്ഘാടനം 13ന്
Friday, December 9, 2016 4:04 PM IST
കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകളുടെ സംസ്‌ഥാനതല ഉദ്ഘാടനം 13ന് വൈകുന്നേരം ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും.

മാവേലി ഉത്പന്നങ്ങളുടെ ആദ്യ വില്പന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരി ഉത്പന്നങ്ങളുടെ ആദ്യ വില്പന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും നിർവഹിക്കും. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വിശിഷ്‌ടാതിഥിയായിരിക്കും.

എറണാകുളം ജില്ലയിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ര്‌ട സ്റ്റേഡിയത്തിനടുത്ത് ഒരുക്കുന്ന ക്രിസ്മസ് ചന്ത ഈ മാസം 15ന് രാവിലെ 10ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.