അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണം: ജി. സുധാകരൻ
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണം: ജി. സുധാകരൻ
Friday, December 9, 2016 3:59 PM IST
കൊച്ചി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. എറണാകുളം എസ്ആർവി ജിഎംഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റേയും ഹൈടെക് പച്ചക്കറി കൃഷിയുടേയും ലഘു സമ്പാദ്യ പദ്ധതിയുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നായ്ക്കൾ മനുഷ്യരോട് ഏറ്റവും അടുപ്പവും സ്നേഹവും പുലർത്തുന്ന ജീവികളാണ്. എന്നാൽ, അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്നാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

തെരുവുനായ്ക്കളുടെ കാര്യത്തിൽ ഇത്രമാത്രം ഇടപെടുന്ന മേനക തന്റെ ഭർത്താവിന്റെ പേരു കൂടി കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. നായ, പുല്ല് തുടങ്ങിയവ മോശം വാക്കുകളായി പ്രയോഗിക്കുന്ന മനഃസ്‌ഥിതി മാറണം. ആവാസ വ്യവസ്‌ഥയിൽ ഇവയ്ക്കെല്ലാം അവയുടേതായ പങ്കുണ്ട്. മനുഷ്യൻ പ്രപഞ്ചത്തെയല്ല, അവനവനെത്തന്നെയാണ് നന്നാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജെയിൻ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി കോർപറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, പ്രിൻസിപ്പൽ വി. ഹരീഷ് കുമാർ, എൻഎസ്എസ്, ഡിഎച്ച്എസ്ഇ സംസ്‌ഥാന കോ–ഓർഡിനേറ്റർ സുബൈർകുട്ടി, എസ്ആർവി വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജോ ജോൺ, ലയൺസ് ക്ലബ് സെക്രട്ടറി കുമ്പളം രവി, പിടിഎ പ്രസിഡന്റ് വില്യം ഡിസിൽവ, പ്രോഗ്രാം ഓഫീസർ കെ.വി. ഹൈലോക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.