ചാലക്കുടി –അങ്കമാലി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
Friday, December 9, 2016 3:59 PM IST
തിരുവനന്തപുരം: ചാലക്കുടി അങ്കമാലി സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിൽ അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 വരെ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണു നിയന്ത്രണം.

നിലമ്പൂർ റോഡിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെടുന്ന നിലമ്പൂർ റോഡ് – എറണാകുളം ജംഗ്ഷൻ പാസഞ്ചർ ഇരിഞ്ഞാലക്കുടയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെടുന്ന കണ്ണൂർ – എറണാകുളം എക്സ്പ്രസ് ചാലക്കുടിയിൽ 1.45 മണിക്കൂർ നിർത്തിയിടും.


എറണാകുളത്തു വൈകിട്ട് 6.35ന് പുറപ്പെടേണ്ട എറണാകുളം– കോട്ടയം രാത്രി 10.25 നാകും പുറപ്പെടുക. ബുധനാഴ്ചകളിൽ എത്തിച്ചേരുന്ന ബിലാസ്പൂർ –തിരുനൽവേലി എക്സപ്രസ്, ഇരിങ്ങാലക്കുടയിലും ചൊവ്വാഴ്ചകളിൽ എത്തിച്ചേരുന്ന ബിലാസ്പൂർ–എറണാകുളം എക്സ്പ്രസ് ചാലക്കുടിയിലും ഒരു മണിക്കൂർ നിർത്തിയിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.