സാങ്കേതികവിദ്യയുടെ പുരോഗതി തൊഴിലവസരങ്ങൾ കുറയ്ക്കും
സാങ്കേതികവിദ്യയുടെ പുരോഗതി തൊഴിലവസരങ്ങൾ കുറയ്ക്കും
Friday, December 9, 2016 3:53 PM IST
കൊച്ചി: സാങ്കേതിക വിദ്യയുടെ പുരോഗതികൊണ്ടു സാധ്യമാകുന്ന ഓട്ടോമേഷൻ ഉയർന്ന വേദനം ലഭിക്കുന്ന തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന് യുഎസിലെ മാർലാബ്സ് പ്രസിഡന്റും സിഇഒയുമായ സിബി വടക്കേക്കര. കേരള മാനേജ്മെന്റ് അസോസിയേഷ (കെഎംഎ)ന്റെ ആഭിമുഖ്യത്തിൽ “”ഡിജിറ്റൽ ലോകത്തിലെ സംരംഭകത്വം’’ എന്ന വിഷത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ഡിജിറ്റൽ വിശകലനവും അതിന്റെ പ്രയോഗവും രാഷ്ട്രീയ മേഖലയിലും ഭരണ മേഖലകളിലും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്‌തൃ സ്വഭാവം പഠിക്കുന്നതിനും തങ്ങളുടെ വരുമാന വർധനയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ അതു പ്രവചിക്കുന്നതിനും കോർപറേറ്റ് ലോകത്തു മിക്ക കമ്പനികളും ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നുണ്ട്.


ഡ്രൈവർലെസ് കാറുകൾ വരുമ്പോൾ ഡ്രൈവർമാർ തൊഴിൽ രഹിതരാകും. റോബോട്ടിക് സർജറി വരുമ്പോൾ സർജന്മാർക്കു തൊഴിൽ നഷ്ടപ്പെടും,

സപ്ലൈ ചെയിൻ മാനേജ്മെന്റിലെ ഓട്ടോമേഷൻ സൂപ്പർ മാർക്കറ്റുകളിലും മറ്റും തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ എത്തിക്കൽ ഹാക്കിംഗ്, ഡേറ്റ അനാലിസിസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ ഭാവിയിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. കെഎംഎ പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ മരിയ അബ്രാഹം, ഓണററി സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.