കാർഷിക മേഖലയിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ഇൻഫാം
Friday, December 9, 2016 3:53 PM IST
കോഴിക്കോട്: കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്ന് ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) കേന്ദ്ര സമിതി ആവശ്യപ്പെട്ടു.

അന്തർദേശീയ തലത്തിൽ റബർ വില വർധിച്ചിട്ടും കേരളത്തിലെ കർഷകർക്കു പ്രയോജനം കിട്ടുന്നില്ല. ഇറക്കുമതി ഇവിടെ നിർബാധം നടക്കുകയാണ്. എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും സർക്കാരുകളും കർഷകന്റെ ദുരിതം കണ്ടതായി പോലും ഭാവിക്കുന്നില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. കോഴിക്കോട് ചേർന്ന യോഗത്തിൽ ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു.


ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ വിഷയാവതരണം നടത്തി. സമാപന സമ്മേളനം ബിഷപ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു ഇൻഫാം ദേശീയ പ്രസിഡന്റ് പി.സി. സിറിയക് മുഖ്യ പ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.