ശബരിമലയിലെ കോള കാൻ നീക്കൽ: സർക്കാർ നടപടി അറിയിക്കാൻ നിർദേശം
Friday, December 9, 2016 3:53 PM IST
കൊച്ചി: ശബരിമലയിൽ ദിനംപ്രതി കുമിഞ്ഞുകൂടുന്ന കോളയുടെ കാനുകൾ നീക്കം ചെയ്യാൻ അധികൃതർ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. പ്ലാസ്റ്റിക് നിരോധിച്ചതുപോലെ കാനുകളും നിരോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഈ വിഷയത്തിൽ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകിയെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.


ശബരിമലയിൽ കൊക്കൊ കോളയുടെ വെൻഡിംഗ് മെഷീനുകൾ നിരോധിച്ചതോടെ കാനുകളിലെ കോള വില്പന വ്യാപകമായെന്നും ഉപയോഗിച്ചു കഴിഞ്ഞ കാനുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതു പ്ലാസ്റ്റിക് മാലിന്യം പോലെ ഗുരുതരമായ പ്രശ്നമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.