കീപ് ഇറ്റ് പമ്പിംഗ് പദ്ധതിക്കു തുടക്കം
കീപ് ഇറ്റ് പമ്പിംഗ് പദ്ധതിക്കു തുടക്കം
Friday, December 9, 2016 3:53 PM IST
കൊച്ചി: ഹൃദയ തകരാറുകൾ സംബന്ധിച്ച് രോഗികൾക്കും ബന്ധുക്കൾക്കും പൊതുജനങ്ങൾക്കുമിടയിൽ ബോധവൽകരണം നടത്തുക എന്ന ലക്ഷ്യവുമായി –കീപ്പ് ഇറ്റ് പമ്പിംഗ്– ആഗോള പരിപാടിക്കു തുടക്കംകുറിച്ചു.

തങ്ങളുടെ ഹൃദയമിടിപ്പുകൾ വിർച്വൽ ആയി ദാനം ചെയ്യാനും ലെഗോ ഇഷ്‌ടികകൾ കൊണ്ടുള്ള ഹൃദയം നിർമിക്കാനും ക്ഷണിക്കുകയാണ് കീപ്പ് ഇറ്റ് പമ്പിംഗ് പരിപാടിയിലൂടെ ചെയ്യുന്നത്. ഇതിനു തുടർച്ചയായി ഈ ഹൃദയമിടിപ്പുകൾ സംയോജിപ്പിച്ച് സവിശേഷമായ ബീറ്റ് ഓഫ് ദ നേഷൻ ഗാനം സൃഷ്‌ടിക്കുകയും ചെയ്യും. കൊച്ചിയിൽ നടക്കുന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 68–ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡോ. ഹിരമേഷ് കീപ്പ് ഇറ്റ് പമ്പിംഗ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

ആപ് സ്റ്റോറിൽ നിന്ന് കീപ്പ് ഇറ്റ് പമ്പിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് ആർക്കും ഈ പദ്ധതിയിൽ പങ്കാളിയാവാം. ഇതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി ഗാനങ്ങൾ തെരഞ്ഞെടുത്ത് ഹൃദയതാളം ദാനം ചെയ്യാം. ഫെയ്സ് ബുക്ക്, ട്വിറ്റർ, യു ട്യൂബ് എന്നിവ വഴിയും ജനങ്ങൾക്ക് കീപ്പ് ഇറ്റ് പമ്പിംഗിൽ പങ്കാളിയാകാം.


ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായത്ര രക്‌തം പമ്പു ചെയ്യാൻ കഴിയാത്ത ഹൃദയത്തിന്റെ അവസ്‌ഥയായ ഹൃദയ സ്തംഭനം പലപ്പോഴും ജിവനു തന്നെ ഭീഷണിയാകാറുണ്ട്. ആഗോള വ്യാപകമായി 60 ദശലക്ഷം പേർക്ക് ഹൃദയ തകരാറുകൾ ബാധിക്കുന്നുവെന്നാണ് കണക്കുകൾ. 40 വയസു കഴിഞ്ഞ അഞ്ചിൽ ഒരാൾ ഹൃദ്രോഗ ബാധിതനാണെന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയിലാകെട്ടെ 4.6 ദശലക്ഷം പേരിൽ ഹൃദയ തകരാറുകളുണ്ട്.

ഹൃദയ തകരാറുകൾ പ്രായമാകുന്നതിന്റെ സൂചനകളാണെന്ന തെറ്റിദ്ധാരണയിൽ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയാണു ചെയ്യുന്നത്. ഇത്തരം വിഷയങ്ങളിൽ ബോധവത്കരണമാണ് കീപ്പ് ഇറ്റ് പമ്പിംഗ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.