തൃപ്തി ദേശായി നിയമം പാലിക്കണം: ജി. സുധാകരൻ
തൃപ്തി ദേശായി നിയമം പാലിക്കണം: ജി. സുധാകരൻ
Friday, December 9, 2016 3:45 PM IST
കൊച്ചി: ശബരിമല പ്രവേശന കാര്യത്തിൽ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി നിയമം പാലിക്കണമെന്നു മന്ത്രി ജി. സുധാകരൻ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാണു സർക്കാർ നിലപാട്.

എന്നാൽ നിലവിലെ നിയമങ്ങൾക്കെതിരേ നിൽക്കാൻ സർക്കാരിനു സാധിക്കില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ ക്രമസമാധാനപ്രശ്നം ഉണ്ടായാൽ അംഗീകരിക്കാനാവില്ല. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.


അതിവിപ്ലവം യാഥാസ്‌ഥിതികരെ സഹായിക്കുകയാണു ചെയ്യുക. തൃപ്തി ദേശായിയുടെ നിലപാട് അത്തരത്തിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന നിയമ പോരാട്ടത്തിനൊപ്പം നിൽക്കുകയാണ് അവർ ചെയ്യേണ്ടതെന്നും അന്തിമവിധി വരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും സുധാകരൻ പറഞ്ഞു.

ശബരിമലയിൽ പ്രവേശിക്കുമെന്നുള്ള തൃപ്തി ദേശായിയുടെ നിലപാട് വിവാദമായിരുന്നു. ലിംഗസമത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന അവർ 2014ൽ ഹാജിഅലി ദർഗയിൽ പ്രവേശിച്ചതു വാർത്താപ്രാധാന്യം നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.