ആവേശം പകർന്ന് ആഗൺ ക്വിസ്
ആവേശം പകർന്ന് ആഗൺ ക്വിസ്
Thursday, December 8, 2016 4:09 PM IST
കോട്ടയം: അറിവിന്റെ ആഴം അളന്നു പ്രതിഭകൾ വിസ്മയം സൃഷ്‌ടിച്ചപ്പോൾ ആഗൺ–2016 ഫൈനലിന് ആവേശകരമായ പരിസമാപ്തി. മലയാളത്തിലെ ആദ്യ ഓൺലൈൻ ദിനപത്രമായ ദീപിക ഡോട്ട് കോമും ദീപിക ചിൽഡ്രൻസ് ലീഗും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തോടെ നടത്തിയ ആഗൺ ക്വിസ് ഫൈനലാണ് വിജ്‌ഞാനോത്സവമായി മാറിയത്.

അമൽജ്യോതി കോളജിൽ ഫൈനൽ മത്സരത്തെത്തുടർന്നു നടത്തിയ സമാപന സമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങൾ നൽകി. നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ഓൺലൈൻ റൗണ്ടിനു ശേഷം തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മത്സരിച്ചത്. അമൽജ്യോതി കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം.ജിജിമോൻ ദീപം തെളിച്ചു.

രാഷ്്ട്ര ദീപിക ലിമിറ്റഡ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.താർസിസ് ജോസഫ്, അമൽജ്യോതി കോളജ് പ്രിൻസിപ്പൽ റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.റൂബിൻ തോട്ടുപുറം തുടങ്ങിയവർ പ്രസംഗിച്ചു.


യുപി വിഭാഗത്തിൽ വന്ദന ബി. ശങ്കർ (സെന്റ് തോമസ് ഇഎം എച്ച്എസ്എസ് അട്ടപ്പള്ളം), കുമളി, നോയൽ ജോസഫ് (ഡി പോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാട്), ഹൈസ്കൂൾ വിഭാഗത്തിൽ എസ്.അശ്വിൻ ശങ്കർ (ഹോളിഫാമിലി ഇന്റർനാഷണൽ സ്കൂൾ ഇളങ്ങോയി), ആർ. ശ്രീരാജ് (ബിഷപ് മൂർ വിദ്യാപീഠ്), ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഹമ്മദ് ഫൈസൽ (എംഇഎസ് എച്ച്എസ്എസ് മണ്ണാർക്കാട്), ഡാനി ജോൺ (സെന്റ് തോമസ് എച്ച്എസ്എസ് പാലാ), കോളജ് വിഭാഗത്തിൽ അജിത് ജോൺ (സെന്റ് തോമസ് കോളജ് പാലാ), ഷെൽവിൻ തോമസ് ജേക്കബ് (എസ്ബി കോളജ് ചങ്ങനാശേരി) എന്നിവർ ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.