എൻഡിപിഎസ് നിയമത്തിൽ ഭേദഗതി വരുത്തും: മന്ത്രി ടി.പി. രാമകൃഷ്ണൻ
എൻഡിപിഎസ് നിയമത്തിൽ ഭേദഗതി വരുത്തും: മന്ത്രി ടി.പി. രാമകൃഷ്ണൻ
Thursday, December 8, 2016 4:09 PM IST
കോഴിക്കോട്: ലഹരിയുടെ വില്പനയും ഉപയോഗവും വർധിച്ച സാഹചര്യത്തിൽ എൻഡിപിഎസ് ആക്ടിൽ ഭേദഗതി വരുത്തുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ലഹരി തടയാനുള്ള നിലവിലെ നിയമം മയക്കുമരുന്നു മാഫിയയ്ക്കു ഗുണംചെയ്യുന്നതാണ്. ഈ നിയമത്തിലെ പഴുതുപയോഗിച്ച് ഒരു കിലോ കഞ്ചാവുമായി പിടിയിലാകുന്നയാൾ ഒറ്റ ദിവസംപോലും അഴിക്കുള്ളിലാകാതെ ജാമ്യം വാങ്ങി ഇറങ്ങിപ്പോവുകയാണ്. അതുകൊണ്ടാണ് നിയമം പരിഷ്കരിക്കണമെന്നു പറയുന്നത്. ഇതുസംബന്ധിച്ച നിർദേശം സംസ്‌ഥാനം കേന്ദ്രത്തിനു കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മദ്യനിരോധനംകൊണ്ട് ലഹരി ഉപയോഗം വർധിച്ചെന്നാണു പഠനത്തിൽ തെളിഞ്ഞത്. അതുകൊണ്ടാണു ലഹരി നിരോധനമല്ല വർജനമാണു വേണ്ടതെന്ന സമീപനത്തിൽ ഇടതു സർക്കാരെത്തിയത്. നിരോധനംകൊണ്ടല്ല, ബോധവത്കരണംകൊണ്ടാണ് പുകവലി സമൂഹത്തിൽ കുറഞ്ഞത്. അതുപോലെ ലഹരിയേയും തടയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.