സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ
Wednesday, December 7, 2016 4:35 PM IST
കണ്ണൂർ: സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ 22 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും. ഇതു നാലാംതവണയാണു സംസ്‌ഥാന കലോത്സവത്തിനു കണ്ണൂർ വേദിയാകുന്നത്. ഇതിനു മുമ്പ് 1982, 1995, 2007 വർഷങ്ങളിലാണു കൗമാരപ്രതിഭകൾക്കു കണ്ണൂർ അരങ്ങൊരുക്കിയത്. സ്കൂൾ കലോത്സവം ഇത്തവണ എറണാകുളത്തു നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

എന്നാൽ, കൊച്ചി മെട്രോ നിർമാണം പുരോഗമിക്കുന്നതിനാൽ കണ്ണൂരിനു നറുക്കുവീഴുകയായിരുന്നു. തലശേരിയിലെ റവന്യൂ ജില്ലാ കലോത്സവം പൂർത്തിയാകുന്നതോടെ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഞായറാഴ്ചയാണ് റവന്യൂ ജില്ലാ കലോത്സവം സമാപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.