കെ. കരുണാകരൻ ജന്മശതാബ്ദി ആഘോഷം ഒരു വർഷക്കാലം
Wednesday, December 7, 2016 4:22 PM IST
തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ ജന്മശതാബ്ദി അടുത്ത വർഷം ജൂലൈ അഞ്ചു മുതൽ ഒരു വർഷക്കാലം ആഘോഷിക്കാൻ ചെയർമാൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്‌ഥാന സമിതി തീരുമാനിച്ചു.

ഇത്തവണത്തെ കെ. കരുണാകരൻ ഫൗണ്ടേഷൻ അവാർഡ് ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും നല്ല പാർലമെന്റേറിയനു നൽകുന്നതിന് തീരുമാനിച്ചു. അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായി മുൻ ഗവർണർ എം.എം. ജേക്കബ്, മുൻ എംപി തെന്നല ബാലകൃഷ്ണപിള്ള, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡാണ് ഫൗണ്ടേഷൻ നൽകുന്നത്.


ഫൗണ്ടേഷന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സമിതി ഭാരവാഹികളായി കെ. മുരളീധരൻ– വൈസ് ചെയർമാൻ, പദ്മജ വേണുഗോപാൽ – ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു. സമിതിയുടെ നിർവാഹകസമിതിയിലേക്ക് കെ.പി. കുഞ്ഞിക്കണ്ണൻ, വി.എസ്. ശിവകുമാർ, തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള എന്നിവരെ തെരഞ്ഞെടുത്തു. ഇബ്രാഹിംകുട്ടി കല്ലാർ ആണ് ഫൗണ്ടേഷൻ സെക്രട്ടറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.