ഫിസാറ്റിൽ ദേശീയ ശില്പശാല 10ന്
Wednesday, December 7, 2016 4:21 PM IST
അങ്കമാലി: ബാങ്കിംഗ് മേഖല നിലവിൽ അഭിമുഖീകരിക്കുന്ന വിഷമതകളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകി സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. 10ന് രാവിലെ 10ന് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ നടക്കുന്ന ശില്പശാല റിസർവ് ബാങ്ക് മുംബൈ ഡിബിഎസ് ചീഫ് ജനറൽ മാനേജർ പാർവതി വി. സുന്ദരം ഉദ്ഘാടനം ചെയ്യും.

സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും മുൻ റിസർവ് ബാങ്ക് റീജണൽ ഡയറക്ടറുമായ സലിം ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. ഫിസാറ്റ് എൻജിനിയറിംഗ് കോളജും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബും സംയുക്‌തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.