ലക്ഷദ്വീപിൽ എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്: മുഹമ്മദ് ഫൈസൽ എംപി
Wednesday, December 7, 2016 4:13 PM IST
കൊച്ചി: ലക്ഷദ്വീപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രയോജനം ദ്വീപിലെ മുഴുവൻ പേർക്കും ലഭ്യമാക്കുമെന്നു ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അറിയിച്ചു. ഇതിനുള്ള നടപടി നടന്നുവരികയാണെന്നും ഇതിനിടയിൽ പദ്ധതി അട്ടിമറിച്ചതായി പ്രചരിപ്പിച്ചു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ആസൂത്രിത നീക്കം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ പ്രയോജനം ദ്വീപ് നിവാസികൾക്കു ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നവംബർ ഒന്നിന് ആരംഭിച്ച പദ്ധതി പ്രകാരം കടമത്ത് ദ്വീപിൽ വാഹനാപകടത്തിൽപ്പെട്ടു പരിക്കേറ്റ അമിനി സ്വദേശി സഫിയുള്ള ആലക്കാണ് ആദ്യസഹായം ലഭിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ചികിത്സ പൂർണമായും പദ്ധതി വഴി ലഭ്യമാകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.