ഡോ. രാജൻ ഗുരുക്കൾ ചുമതല ഏറ്റെടുത്തു
ഡോ. രാജൻ ഗുരുക്കൾ ചുമതല ഏറ്റെടുത്തു
Wednesday, December 7, 2016 3:50 PM IST
തിരുവനന്തപുരം: സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനുവേണ്ടിയുള്ള ഏകാംഗ കമ്മീഷനായി നിയമിതനായ മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കൾ ചുമതലയേറ്റു.

ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ അപഗ്രഥിച്ചായിരിക്കും കമ്മീഷൻ റിപ്പോർട്ട് തയാറാക്കുക. ഇതിന്റെ ഭാഗമായി മേഖലയുമായി ബന്ധമുള്ള സ്‌ഥാപനങ്ങൾ, സംഘടനകൾ, വ്യക്‌തികൾ തുടങ്ങിയവരിൽനിന്നും പൊതുജനങ്ങളിൽ നിന്നും 31 വരെ കമ്മീഷൻ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.