ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ആൻഡ് റിസർച്ച് സ്കോളേഴ്സ് മീറ്റ്
Wednesday, December 7, 2016 3:50 PM IST
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റർനാഷണൽ കോ–ഓപ്പറേഷന്റെയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയും ആഭിമുഖ്യത്തിൽ ഒമ്പതിന് വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ സംഗമം നടത്തുന്നു.

വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനംചെയ്യും. പ്രോ–വൈസ് ചാൻസലർ ഡോ.ഷീന ഷുക്കൂർ അധ്യക്ഷയാകും. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് തിരുവനന്തപുരം റീജണൽ ഓഫീസർ മധു കങ്കണ റോയി, കുസാറ്റ് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഡോ.കെ.കെ. സാജു, സിൻഡിക്കറ്റംഗം ഷെറഫുദീൻ, ഡോ.ഇന്ദുലേഖ, ഡോ.രാജു കെ. താടിക്കാരൻ, ഡോ.സി. വിനോദൻ, ഡോ.സജിമോൻ ഏബ്രഹാം എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിലെ സാമൂഹ്യ, സാംസ്കാരിക, കലാപരിപാടികൾ അവതരിപ്പിക്കും. വിവരങ്ങൾക്ക്: 94462 24240.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.