സംസ്‌ഥാനത്തു കൂടുതൽ പണമെത്തി
Tuesday, December 6, 2016 3:29 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ നോട്ട് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ കൂടുതൽ നോട്ടുകൾ എത്തിയതായി സൂചന. ബാങ്കുകൾക്ക് ആവശ്യമുള്ള പണം എത്രയും വേഗം നൽകാമെന്നും നോട്ടുകൾ കണ്ടെയ്നറിൽ എത്തിച്ചിട്ടുണ്ടെന്നുമാണു റിസർവ് ബാങ്ക് അധികൃതർ ബാങ്കുകൾക്കു നൽകിയിട്ടുള്ള ഉറപ്പ്.

2000 രൂപ, 500 രൂപ നോട്ടുകളാണു കൂടുതലായി എത്തിയിട്ടുള്ളത്. എന്നാൽ, എത്രത്തോളം തുകയുണ്ടെന്നു വെളിപ്പടുത്താൻ റിസർവ് ബാങ്ക് അധികൃതർ തയാറായില്ല. ഡിസംബർ ആദ്യം 1000 കോടി രൂപ മാത്രമാണ് സംസ്‌ഥാനത്ത് എത്തിയത്. ഇതിനാൽ ശമ്പളവിതരണം പോലും നടത്താൻ കഴിയാത്ത അവസ്‌ഥയായിരുന്നു. ചില ബാങ്ക് ശാഖകളിൽ 24,000 രൂപ വിതരണം ചെയ്യാൻപോലും ആവശ്യമായ പണമുണ്ടായിരുന്നില്ല.


നോട്ട് ക്ഷാമത്തെ തുടർന്ന് എസ്ബിഐ, എസ്ബിടി എടിഎമ്മുകളിൽപ്പോലും പണമില്ലാത്ത അവസ്‌ഥയാണ്. ഗ്രാമപ്രദേശങ്ങളിലാണു പണം ലഭ്യമാക്കാത്തതിന്റെ രൂക്ഷത ജനങ്ങൽ കൂടുതലായി അനുഭവിക്കേണ്ടിവരുന്നത്. ഇന്നലെ ട്രഷറിക്ക് അവധിയായതിനാൽ ഇടപാടു നടന്നിരുന്നില്ല. ഇന്നു ശമ്പള–പെൻഷൻ വിതരണത്തിന് ആവശ്യമായ തുക ട്രഷറികൾക്കും നൽകേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.