മനുഷ്യാവകാശ സംരക്ഷണ സെമിനാർ 10ന്
Tuesday, December 6, 2016 3:18 PM IST
കൊച്ചി: ലോക മനുഷ്യാവകാശദിനമായ 10നു മനുഷ്യാവകാശ സംരക്ഷണത്തിൽ പോലീസിന്റെ പങ്ക് എന്ന വിഷയത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ സെമിനാർ സംഘടിപ്പിക്കും.

ആർടിഐ കേരള ഫെഡറേഷൻ, സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ, വൈഡബ്ല്യുസിഎ എറണാകുളം, സെന്റ് ജോസഫ്സ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ, ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്ക് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ രാവിലെ 11 നാണ് സെമിനാർ. “‘ഇന്ന് ആരുടെയെങ്കിലും അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുക’” എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശദിനത്തിന്റെ വിഷയം. ഈ വിഷയത്തിൽ ചർച്ചയും സംഘടിപ്പിക്കും.

മനുഷ്യാവകാശ കമ്മീഷൻ മുൻചെയർമാൻ ജസ്റ്റീസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും. മുൻ സംസ്‌ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തും. ഫാ.ജിൻസ് പടിഞ്ഞാറയിൽ അധ്യക്ഷത വഹിക്കും. ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് ഡി.ബി.ബിനു മോഡറേറ്ററായിരിക്കും.


തുടർന്നുള്ള ചർച്ചയിൽ സിസ്റ്റർ ഡോ. മേരി ജോസഫ് (പ്രിൻസിപ്പൽ, സെന്റ് ജോസഫ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ), സന്ധ്യാ രാജു (പ്രസിഡന്റ് ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്ക്), മായാ ചെറിയാൻ (പ്രസിഡന്റ്, വൈഡബ്ല്യുസിഎ, എറണാകുളം) എന്നിവർ പങ്കെടുക്കുമെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.