വായ്പയെടുത്തു ജപ്തിഭീഷണി നേരിടുന്നവരുടെ കൺവൻഷൻ ഇന്ന്
Monday, December 5, 2016 4:29 PM IST
കൊച്ചി: ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ(ഐഎൻപിഎ) വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പേരിൽ ജപ്തി നടപടികൾ നേരിടുന്നവരുടെ കൺവൻഷൻ സംഘടിപ്പിക്കുന്നു.

ഇന്ന് രാവിലെ 10.30ന് എറണാകുളം ബാർ കൗൺസിൽ ഹാളിലാണ് കൺവൻഷൻ. എല്ലാ മേഖലകളിലും ജപ്തി വിരുദ്ധ സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള സമരപരിപാടിയുടെ ഭാഗമായി 14, 15 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ദ്വിദിന ധർണ നടത്തും. ജപ്തി നേരിടുന്നവർ അന്ന് സർക്കാരിനു നേരിട്ട് നിവേദനം സമർപ്പിക്കും. ജപ്തി നടപടി നേരിടുന്നവർ ബന്ധപ്പെട്ട രേഖകളും വ്യക്‌തിപരമായ നിവേദനവുമായി കൺവൻഷന് എത്തിച്ചേരണമെന്ന് ജപ്തി വിരുദ്ധ സമിതി കോ–ഓർഡിനേറ്റർ കെ.ഒ. ഷാൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഫോൺ: 9847639919, 9744548573
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.