കഴക്കൂട്ടം–അടൂർ ബൈപാസ് നിർമാണം ആരംഭിക്കാൻ ഉത്തരവ്
Monday, December 5, 2016 4:19 PM IST
തിരുവനന്തപുരം: കെഎസ്ടിപിയുടെ രണ്ടാംഘട്ടമായി ഏറ്റെടുത്തു ചെയ്യുന്ന എംസി റോഡിലെ ആറാമത്തെ കോറിഡോറായ കഴക്കൂട്ടം–അടൂർ ബൈപാസ് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കേരള ലോകായുക്‌തയുടെ ഇടക്കാല ഉത്തരവനുസരിച്ച് നിർമാണം ഉടൻ ആരംഭിക്കാൻ പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. 80.35 കിലോമീറ്റർ ദൈർഘ്യത്തിൽ അഞ്ചു വർഷ സംരക്ഷണ കാലാവധിയോടെ രണ്ടു ഭാഗങ്ങളായി ചെയ്യുന്ന ഈ പ്രവൃത്തിക്ക് 146.67 കോടിയാണ് കരാർ തുക.


കെഎസ്ടിപി രണ്ടാംഘട്ട പ്രവൃത്തികളുടെ അവലോകനത്തിൽ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ലോകബാങ്ക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. കാലതാമസം തുടർ സഹായത്തെ വിപരീതമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ബന്ധപ്പെട്ടവരോട് മന്ത്രി നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.