കുഞ്ഞുമിഷനറിമാരുടെ മഹാസംഗമം ചമ്പക്കുളത്തിനു പുളകമായി
കുഞ്ഞുമിഷനറിമാരുടെ മഹാസംഗമം ചമ്പക്കുളത്തിനു പുളകമായി
Monday, December 5, 2016 4:02 PM IST
ചമ്പക്കുളം: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ ആലപ്പുഴ, ചമ്പക്കുളം, എടത്വാ, പുളിംകുന്ന് മേഖലകളിലെ മിഷൻലീഗ് അംഗങ്ങൾക്കായി ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിലൊരുക്കിയ മിഷനറി സംഗമം ചരിത്രമായി.

നാലായിരത്തോളം കുട്ടികൾ പങ്കെടുത്ത മഹാസംഗമം സിഎസ്ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് റവ.തോമസ് സാമുവൽ ഉദ്ഘാടനം ചെയ്തു. ബസിലിക്കാ റെക്ടർ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ റവ.ഡോ.ജോബി കറുകപ്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസി പൊക്കാവരയത്ത്, പ്രസിഡന്റ് മാസ്റ്റർ സെബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗി ച്ചു.

അതിരൂപതയിലെ കാൽലക്ഷം കുട്ടികളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന നേത്രദാന പദ്ധതിയുടെ ഉദ്ഘാടനം നേത്രദാന സമ്മത പത്രം ഏറ്റുവാങ്ങി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പഞ്ചഗു സ്തിചാമ്പ്യൻ ജോബി മാത്യു മുഖ്യപ്രഭാഷണം നടത്തി. വടവാതൂർ സെമിനാരി റെക്ടർ റവ.ഡോ.ജോയി അയിനിയാടൻ സമാപനസന്ദേശം നല്കി. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനാ ശുശ്രൂഷകളും കുട്ടികൾക്കായി ഒരുക്കിയ വിവിധ കലാപരിപാടി കളും സമ്മേളനത്തെ അനുഗ്രഹപ്രദമാക്കി.


അതിരൂപതാ തലത്തിൽ നടന്ന എക്ലേസിയ ക്വിസ്, മിഷൻആന്ത മത്സരങ്ങളുടെയും ഒന്നാംഘട്ട റിപ്പോർട്ടിന്റെയും സമ്മാനങ്ങൾ സമ്മേളനത്തിൽ സമ്മാനിച്ചു.

ഫാ. ടോണി മണിയൻചിറ, ഫാ.തോമസ് പുത്തൻപുരയ്ക്കൽ, ഫാ. വിൻസെന്റ് പുന്നക്കാലായിൽ, സിസ്റ്റർ ലിസി കണിയാംപറമ്പിൽ, സിസ്റ്റർ മരീനാ, സിസ്റ്റർ മരീസാ കരിക്കംപളളിൽ, ജോബി മേടയിൽ, ജാൻസൺ ജോസഫ്, ജോൺസൺ കാഞ്ഞിരക്കാട്ട്, കെ.പി. മാത്യു കടന്തോട്, പ്രകാശ് ചാക്കോ, ലൂക്ക് അലക്സ്, ഷാജി പോൾ ഉപ്പൂട്ടിൽ, ബിൻസൺ ഐസക്, ഷിബു കെ മാത്യു, ബിജു തോപ്പിൽ, സോജൻ ചാക്കോ, സാലിച്ചൻ, മിനി തോമസ്, പ്രിൻസി ആന്റണി, ക്ലെമന്റീൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.