റവ. ഡോ. ജോർജ് കുരുക്കൂരിന് സ്‌ഥാനവസ്ത്രങ്ങൾ ഇന്നു നൽകും
Monday, December 5, 2016 4:02 PM IST
കൊച്ചി: സഭാപണ്ഡിതനും കോതമംഗലം രൂപതാംഗവുമായ റവ. ഡോ. ജോർജ് കുരുക്കൂരിനു കത്തോലിക്കാസഭയുടെ ‘ചാപ്ലയിൻ ഓഫ് ഹോളി ഫാദർ’ (മോൺസിഞ്ഞോർ) പദവി നൽകിക്കൊണ്ടുള്ള സ്‌ഥാനവസ്ത്രങ്ങൾ ഇന്നു നൽകും. കെസിബിസി ആസ്‌ഥാനമായ പാലാരിവട്ടം പിഒസിയിൽ വൈകുന്നേരം 6.30നാണു ചടങ്ങ്.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടെ കേരളസഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും. ഗ്രന്ഥകാരൻ, വിവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ തുടങ്ങിയ നിലകളിൽ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ മാനിച്ചാണു റവ.ഡോ. കുരുക്കൂരിനു ബഹുമതി നൽകുന്നത്. 1990 ജനുവരി മുതൽ കെസിബിസി ആസ്‌ഥാനമായ പിഒസിയിൽ, വത്തിക്കാൻ രേഖകളുടെ വിവർത്തകൻ, പിഒസി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.