നാലാമതു ഗ്രേസ് റിപ്പിൾസ് ദമ്പതി കോൺഫറൻസ് 17ന്
Monday, December 5, 2016 3:54 PM IST
കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപത കുടുംബ പ്രേഷിതകേന്ദ്രത്തിന്റെ നാലാമതു ഗ്രേസ് റിപ്പിൾസ് ദമ്പതി കോൺഫറൻസ് 17ന് എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ നടക്കും. സ്നേഹത്താൽ ആത്മാവുണരുന്ന കുടുംബം ലോകത്തിന്റെ നവീകരണത്തിന്–എന്ന വിഷയം ആസ്പദമാക്കിയുള്ള കോൺഫറൻസ് രാവിലെ 9.30നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ കല്ലേലി വിഷയാവതരണം നടത്തും. മനോജ് സണ്ണി, ബീന മനോജ് ദമ്പതികൾ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

തുടർന്ന് ആത്മജ്വാല എന്ന പേരിൽ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള പരിശീലനം. ഉച്ചകഴിഞ്ഞ് 1.15ന് ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ കുർബാനയർപ്പിച്ചു സമാപന സന്ദേശം നൽകും. സംഗമത്തിൽ ആയിരത്തോളം ദമ്പതികൾ പങ്കെടുക്കും. അതിരൂപതയിൽ ദമ്പതികളുടെ ശാക്‌തീകരണം ലക്ഷ്യമാക്കി ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഗ്രേസ് റിപ്പിൾസ്.


സ്നേഹാർദ്രമായ കുടുംബന്ധങ്ങളും ആത്മീയതയുമായുള്ള ബന്ധം മുൻനിർത്തിയാണു കോൺഫറൻസിൽ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നതെന്നു ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387074644.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.