പ്ലാസ്റ്റിക് നിയന്ത്രണത്തിന് ഭൂമിസേന
Monday, December 5, 2016 3:54 PM IST
കൊച്ചി: ഹരിതകേരളം മിഷന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും പാരിസ്‌ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനുമായി ഭൂമിസേന.

പ്ലാസ്റ്റിക് ബാഗുകൾക്കു പകരം തുണിസഞ്ചികളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും ഭൂമിസേന ലക്ഷ്യമിടുന്നു. ഉപയോഗശൂന്യമായ സാരികളും കർട്ടൻതുണികളും ശേഖരിച്ച് അതിൽ നിന്നു മനോഹരമായ ബാഗുകൾ നിർമിച്ച് തിരികെ നൽകുന്നതാണ് ഈ പദ്ധതി. ചുരുക്കി ഉപയോഗിക്കാവുന്ന മനോഹരമായ ബാഗുകളാണ് ഇത്തരത്തിൽ നിർമിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.