പത്രപ്രവർത്തക പെൻഷൻ ലഭ്യമാക്കണം: സീനിയർ ജേർണലിസ്റ്റ്സ് ഫോറം
Monday, December 5, 2016 3:54 PM IST
കൊച്ചി: പത്രപ്രവർത്തക പെൻഷൻ ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്‌ഥാന കമ്മിറ്റി യോഗം സംസ്‌ഥാന സർക്കാരിനോടാവശ്യപ്പെട്ടു.

മൂന്നു മാസമായി പെൻഷൻ ലഭിക്കാത്ത സ്‌ഥിതിയാണ്. എല്ലാ മാസവും നിശ്ചിത തീയതിക്ക് പെൻഷൻ ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ്പ്രസിഡന്റ് സി.എം. കെ. പണിക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


ജനറൽ സെക്രട്ടറി എ. മാധവൻ, കെ.പി. വിജയകുമാർ, ഡോ. ടി.വി. മുഹമ്മദലി, കെ.ജി. മത്തായി, കല്ലട ഷൺമുഖൻ, വി. സമ്പത്കുമാർ, സി.എം. അലിയാർ, ഹരിദാസൻ പാലയിൽ, സി.ഡി. ദേശികൻ, ഹക്കിം നട്ടാശേരി, സിദ്ധാർഥൻ പരുത്തിക്കാട്, രത്നകുമാർ പല്ലിശേരി, ഒ. ഉസ്മാൻ, എം.വി.രവീന്ദ്രൻ, എം.ടി. ഉദയകുമാർ, സി. രാജൻ, അലക്സാണ്ടർ സാം, കെ.പി. തിരുമേനി, തോമസ് ഗ്രിഗറി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.